Join News @ Iritty Whats App Group

സഹപാഠിയുടെ അശ്ലീല വീഡിയോ പ്രചരിപ്പിച്ച 14 കാരന് ജാമ്യം നിഷേധിച്ച് സുപ്രീംകോടതി


ന്യൂഡല്‍ഹി; പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ അശ്ലീല വീഡിയോ ചിത്രീകരിച്ചി് പ്രചരിപ്പിച്ച സഹപാഠിയായ ആണ്‍കുട്ടിക്ക് സുപ്രീംകോടതി ജാമ്യം നിരസിച്ചു. കഴിഞ്ഞ വര്‍ഷം കാണാതായ പെണ്‍കുട്ടിയെ പിന്നീട് മരണപ്പെട്ട നിലയിലാണ് കണ്ടെത്തിയത്. ആത്മഹത്യയാകമെന്നാണ് നിഗമനം. പെണ്‍കുട്ടി അപമാനത്തിനെ തുടര്‍ന്ന് ആത്മഹത്യ ചെയ്യുകയായിരുന്നുവെന്ന് പെണ്‍കുട്ടിയുടെ പിതാവ് പറയുന്നു.

പോക്സോ കൂടാതെ ആത്മഹത്യാ പ്രേരണ കുറ്റവും ആണ്‍കുട്ടിക്കെതിരെ ചുമത്തിയിട്ടുണ്ട്. നേരത്തെ ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡും ഉത്തരാഖണ്ഡ് ഹൈക്കോടതിയും ജാമ്യം നിഷേധിച്ചിരുന്നു. ഇതെത്തുടര്‍ന്നാണ് പ്രതിയുടെ അമ്മ സുപ്രീംകോടതിയെ സമീപിച്ചത്. ജസ്റ്റിസ് ബെല എം ത്രിവേദി, ജസ്റ്റിസ് പങ്കജ് മീത്തല്‍ എന്നിവരടങ്ങിയ ബെഞ്ചാണ് ജാമ്യാപേക്ഷ തള്ളിയത്.

Post a Comment

Previous Post Next Post
Join Our Whats App Group