Join News @ Iritty Whats App Group

രാജ്യം സ്വീകരിക്കുന്ന നടപടികൾ പരിഷ്കൃത ലോകത്തിന് അംഗീകരിക്കാനാവാത്തതെന്ന് മുഖ്യമന്ത്രി

രാജ്യം സ്വീകരിക്കുന്ന നടപടികൾ പരിഷ്കൃത ലോകത്തിന് അംഗീകരിക്കാനാവാത്തതെന്ന് മുഖ്യമന്ത്രി

രാജ്യം സ്വീകരിക്കുന്ന നടപടികൾ പരിഷ്കൃത ലോകത്തിന് അംഗീകരിക്കാനാവാത്തതെന്ന് മുഖ്യമന്ത്രി . അഭയാർത്ഥികളെ മതാടിസ്ഥാനത്തിൽ വേർതിരിക്കുന്നു. ഇത് പരിഷ്കൃത സമൂഹത്തിന് ചേർന്നതല്ലെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാണിച്ചു. മതാടിസ്ഥാനത്തിലെ പൗരത്വമാണ് ബിജെപി സർക്കാറിന്റെ ഭേദഗതി. ഇതിൽ മുസ്ളീം അടക്കമുള്ള വിഭാഗങ്ങളെ ഒഴിവാക്കി. ഇത് ലോകം അംഗീകരിക്കുന്നില്ല. അതിനാൽ അമേരിക്കയടക്കം നമ്മുടെ രാജ്യത്തെ അപലപിച്ചു. അമേരിക്കയോടൊപ്പം ഇന്ത്യയെ ചേർത്ത് നിർത്താനാണ് മോദി സർക്കാർ ശ്രമിച്ചത്. എന്നാൽ അവർ പോലും സിഎഎയെ അപലപിച്ചുവെന്നും മുഖ്യമന്ത്രി പറഞ്ഞു.

10 വർഷമായി നരേന്ദ്രമോദി സർക്കാർ അധികാരത്തിലുണ്ട്. ജനങ്ങളെ ഒരുപാട് വാഗ്ദാനങ്ങൾ ചൊരിഞ്ഞ് വ്യാമോഹിപ്പിച്ചാണ് മോദി ഗവൺമെന്റ് അധികാരത്തിലേറിയത്. എന്നാൽ എല്ലാം മറന്ന് ജനദ്രോഹ നടപടികൾ സ്വീകരിച്ചു. ജനങ്ങൾക്ക് കടുത്ത ദ്രോഹമാണ് ആദ്യം കോൺഗ്രസും ബിജെപിയും സ്വീകരിച്ചത്. ഇത് രണ്ടല്ല ഒന്നാണ്. രണ്ട് കൂട്ടരും പാവപ്പെട്ടവരെ പാപ്പരാക്കുകയും സമ്പന്നരെ സമ്പന്നരാക്കുകയും ചെയ്തു. അവർക്ക് വേണ്ടിയുള്ള ഭരണമാണെന്നും പിണറായി വിജയൻ വിമർശിച്ചു.

രാഷ്ട്രങ്ങൾ എടുത്താൽ ഏറ്റവും ദരിദ്രരുള്ള രാജ്യമായി മാറി. പാവപ്പെട്ടവരെ പാപ്പരീകരിക്കുന്ന നയമാണ് രാജ്യത്ത് നടപ്പാക്കുന്നത്. ഇതാണ് ബിജെപിയുടെ പൊതുനയം. ആർഎസ്എസ് മറയില്ലാതെ രാജ്യത്ത് അവരുടെ നയം വ്യക്തമാക്കിയിരിക്കുകയാണ്. ആർഎസ്എസ് നേതൃത്വം കൊടുക്കുന്ന പാർട്ടിയാണ് രാജ്യം ഭരിക്കുന്നത്. ഇന്ത്യയുടെ മൂല്യങ്ങൾ തകർക്കുന്നു. മോദി ഗവൺമെന്റ് ഇതാണ് ചെയ്യുന്നത്. രണ്ടാമത് അധികാരത്തിൽ വന്നപ്പോൾ ആർഎസ്എസ് അനുകൂല പ്രത്യക്ഷ നിലപാട് സ്വീകരിച്ചു. പൗരത്വ ഭേദഗതി രാജ്യം ആകെ എതിർത്തതാണ്. കടുത്ത പ്രതിഷേധം ഉയർന്ന് വന്നു. അതിൽ പങ്കെടുത്ത ഒരുപാട് ദേശീയ നേതാക്കൾ അറസ്റ്റ് ചെയ്യപ്പെട്ടു. എന്നാൽ അതിൽ കോൺഗ്രസിന്റെ ആരേയും കണ്ടില്ലെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി.

കാണാതിരിക്കാൻ കാരണം അതിൽ കോൺഗ്രസ് ഇല്ലായിരുന്നു. പ്രക്ഷോഭകരെ സംഘപരിവാർ ആക്രമിച്ചു. അവിടേയും ആരും കോൺഗ്രസിനെ കണ്ടില്ല. കേരളത്തിലും പ്രതിഷേധം ഉയർന്നു. പാളയത്ത് വലിയ പ്രതിഷേധം ഉയർന്നു. സർവ്വ കക്ഷികളും പങ്കെടുത്തു. ഇതെല്ലാം പ്രതിപക്ഷവും കൂടി ചേർന്ന് നടത്തി. ഇതിന് ശേഷം പ്രതിപക്ഷ നേതാവ് എല്ലാം തള്ളിപ്പറഞ്ഞു. ഇനി യോജിച്ച പ്രക്ഷോഭത്തിന് ഇല്ല എന്ന്. രാഹുൽ കേരളത്തിൽ വന്നപ്പോൾ ഞങ്ങൾ കോൺഗ്രസിനെ എതിർക്കുന്നു എന്ന് പറയുന്നു. ഇവിടെ സിഎഎയിൽ യിൽ ബിജെപിയെ കോൺഗ്രസ് എതിർക്കുന്നില്ല

സിഎഎ വിഷയത്തിൽ കേന്ദ്രത്തിലെ കോൺഗ്രസ് നേതൃത്വം പറഞ്ഞിട്ടാണോ കൂട്ടായ പ്രക്ഷോഭത്തിൽ നിന്ന് കോൺഗ്രസ് പിൻമാറിയതെന്ന് ചോദിച്ച മുഖ്യമന്ത്രി അത് ഇവിടുത്തെ കോൺഗ്രസ് വ്യക്തമാക്കണമെന്നും ആവശ്യപ്പെട്ടു. സിഎഎ വിഷയത്തിൽ എന്ത് നിലപാട് എടുത്തെന്നും അതിനല്ലേ രാഹുൽ മറുപടി പറയേണ്ടതെന്നും മുഖ്യമന്ത്രി ചോദിച്ചു. ചട്ടഭേദഗതി വന്നു. അതിലും കോൺഗ്രസിന് മറുപടിയില്ല. രാഹുലിനെ വിമർശിച്ചത് ഇവിടെയാണ്. രാഹുൽ യാത്ര നടത്തി. പൗരത്വ ഭേദഗതിയെ കുറിച്ച് കമാ എന്ന് ഒരക്ഷരമില്ല. എന്തിനാണ് അറയ്ക്കുന്നത്?. നിങ്ങൾ സംഘപരിവാർ മനസിനോട് ഒട്ടി നിൽക്കുകയാണെന്നും കോൺഗ്രസ് പ്രകടന പത്രികയിൽ പൗരത്വ ഭേദഗതിയെ കുറിച്ച് ഒരക്ഷരമില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

Ads by Google

Post a Comment

أحدث أقدم
Join Our Whats App Group