Join News @ Iritty Whats App Group

സ്ത്രീ​ധ​നം ഭാ​ര്യ​ക്കു സ്വ​ന്തം: ഭ​ർ​ത്താ​വി​ന് അ​വ​കാ​ശ​മി​ല്ല; സു​പ്രീം​കോ​ട​തി

ഭ​ർ​ത്താ​വി​ന് സ്ത്രീ​ധ​ന​ത്തി​ൽ നി​യ​ന്ത്ര​ണ​മോ അ​വ​കാ​ശ​മോ ഇ​ല്ലെ​ന്ന് സു​പ്രീം കോ​ട​തി. ബു​ദ്ധി​മു​ട്ടേ​റി​യ സ​മ​യ​ത്തു ഭാ​ര്യ​യ്ക്കു മാ​താ​പി​താ​ക്ക​ൾ ന​ൽ​കി​യ സ്ത്രീ​ധ​നം ഉ​പ​യോ​ഗി​ച്ചാ​ലും അ​തു തി​രി​കെ ന​ൽ​കാ​നു​ള്ള ബാ​ധ്യ​ത​യു​ണ്ടെ​ന്നും സു​പ്രീം കോ​ട​തി വ്യ​ക്ത​മാ​ക്കി.

മ​ല​യാ​ളി ദ​മ്പ​തി​മാ​രു​ടെ കേ​സി​ല്‍ സ്വ​ര്‍​ണം ന​ഷ്ട​പ്പെ​ടു​ത്തി​യ​തി​ന് 25 ല​ക്ഷം രൂ​പ ഭാ​ര്യ​യ്ക്കു ന​ൽ​കാ​ൻ നി​ര്‍​ദേ​ശി​ച്ചു​കൊ​ണ്ട് ജ​സ്റ്റീ​സു​മാ​രാ​യ സ​ഞ്ജീ​വ് ഖ​ന്ന​യും ദീ​പാ​ങ്ക​ർ ദ​ത്ത​യും അ​ട​ങ്ങു​ന്ന ബെ​ഞ്ചാ​ണ് ഉ​ത്ത​ര​വി​ട്ട​ത്.

ഭാ​ര്യ​യു​ടെ സ്വ​ത്ത് ഭാ​ര്യ​യു​ടെ​യും ഭ​ർ​ത്താ​വി​ന്‍റെ​യും സം​യു​ക്ത സ്വ​ത്താ​യി മാ​റു​ന്നി​ല്ല. വി​വാ​ഹ​ത്തി​നു മു​മ്പോ വി​വാ​ഹ​സ​മ​യ​ത്തോ അ​തി​നു​ശേ​ഷ​മോ സ്ത്രീ​ക്കു സ​മ്മാ​നി​ച്ച സ്വ​ത്തു​ക്ക​ൾ അ​വ​ളു​ടെ സ്ത്രീ​ധ​ന​സ്വ​ത്താ​ണ്. സ്വ​ന്തം ഇ​ഷ്ട​പ്ര​കാ​രം ഇ​തു വി​നി​യോ​ഗി​ക്കാ​നു​ള്ള എ​ല്ലാ അ​വ​കാ​ശ​ങ്ങ​ളും ഭാ​ര്യ​ക്കാ​ണെ​ന്നും കോ​ട​തി വ്യ​ക്ത​മാ​ക്കി.

Post a Comment

أحدث أقدم
Join Our Whats App Group