Join News @ Iritty Whats App Group

സംസ്ഥാനത്ത് വോട്ട് ചെയ്ത് മടങ്ങിയ രണ്ട് പേർ കുഴഞ്ഞുവീണു മരിച്ചു


സംസ്ഥാനത്ത് വോട്ടുചെയ്ത് മടങ്ങുകയായിരുന്ന രണ്ട് പേർ കുഴഞ്ഞുവീണു മരിച്ചു. പാലക്കാട്ടും മലപ്പുറത്തമാണ് ദാരുന്ന സംഭവങ്ങൾ ഉണ്ടായത്. ഒറ്റപ്പാലത്ത് വാണിവിലാസിനി സ്വദേശി ചന്ദ്രനാണ് മരിച്ചത്. വരി നിന്ന് വോട്ടുചെയ്ത് തിരികെ ഇറങ്ങുന്നതിനിടെ കുഴഞ്ഞു വീഴുകയായിരുന്നു. പോളിംഗ് ആരംഭിച്ച് 7.30 തോടെയാണ് സംഭവം. ഉടൻ തന്നെ ഒറ്റപ്പാലം താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

മലപ്പുറം തിരൂരിൽ വോട്ട് ചെയ്ത ശേഷം വീട്ടിൽ മടങ്ങിയെത്തിയതിന് പിന്നാലെയാണ് വയോധികൻ കുഴഞ്ഞുവീണ് മരിച്ചത്. നിറമെരുതൂർ സ്വദേശി ആലുക്കാനകത്ത് സിദ്ധീഖ് മൗലവിയാണ് മരിച്ചത്. നിറമരതൂർ വള്ളികാഞ്ഞീരം സ്കൂൾ ബൂത്തിലെ ആദ്യ വോട്ടറായിരുന്നു.

Post a Comment

أحدث أقدم
Join Our Whats App Group