Join News @ Iritty Whats App Group

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കണ്ണൂർ മണ്ഡലത്തിലെ വോട്ടിംഗ് മെഷീൻ തയാറായി;ആദ്യം എല്‍.ഡി.എഫ് സ്ഥാനാർത്ഥി എം.വി ജയരാജനാണ് സ്ഥാനം പിടിച്ചത്


ണ്ണൂർ: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കണ്ണൂർ മണ്ഡലത്തിലെ വോട്ടിംഗ് മെഷീൻ തയാറായി. 12 സ്ഥാനാർത്ഥികളില്‍ ആദ്യം എല്‍.ഡി.എഫ് സ്ഥാനാർത്ഥി എം.വി ജയരാജനാണ് സ്ഥാനം പിടിച്ചത്.

അരിവാള്‍ ചുറ്റിക നക്ഷത്രമാണ് തിരഞ്ഞെടുപ്പ് ചിഹ്നം. ജയരാജനുമായി ഇഞ്ചോടിഞ്ച് പോരാട്ടം നടത്തുന്ന യു.ഡി.എഫ് സ്ഥാനാർത്ഥി കെ. സുധാകരൻ കൈപ്പത്തി അടയാളവുമായി മെഷീനില്‍ മൂന്നാം സ്ഥാനത്താണ്. ഇരുവർക്കും ഇടയില്‍ രണ്ടാംസ്ഥാനത്താണ് എൻ.ഡി.എ സ്ഥാനാർത്ഥി സി. രഘുനാഥ്. താമരയാണ് ചിഹ്നം.

നാലാമതായി ഡയമണ്ട് ചിഹ്നത്തില്‍ ഭാരതീയ ജവാൻ കിസാൻ പാർട്ടിയുടെ രാമചന്ദ്രൻ ബാവിലേരിയാണ്. സ്വതന്ത്ര സ്ഥാനാർത്ഥി ജയരാജ് എയർകണ്ടീഷണർ ചിഹ്നത്തില്‍ അഞ്ചാമതും ജയരാജൻ (സ്വതന്ത്രൻ), സണ്‍ ഓഫ് വേലായുധൻ അലമാരചിഹ്നവുമായി ആറാമതും ഓട്ടോറിക്ഷ ചിഹ്നത്തില്‍ ജോയ് ജോണ്‍ പട്ടർമഠത്തില്‍ (സ്വതന്ത്രൻ) ഏഴാമതും സ്ഥാനം പിടിച്ചു.

ബേബി വാക്കർ ചിഹ്നത്തില്‍ മത്സരിക്കുന്ന നാരായണകുമാർ (സ്വതന്ത്രൻ) എട്ടാമതും ബലൂണ്‍ ചിഹ്നത്തില്‍ സി. ബാലകൃഷ്ണ യാദവ് ഒമ്ബതാമതും ആപ്പിള്‍ ചിഹ്നത്തില്‍ വാടി ഹരീന്ദ്രനും (സ്വതന്ത്രൻ) പത്താമതും വളകള്‍ ചിഹ്നത്തില്‍ കെ. സുധാകരൻ സണ്‍ ഓഫ് കൃഷ്ണൻ (സ്വതന്ത്രൻ) പതിനൊന്നാമതും ഇടം നേടി. ഏറ്റവും ഒടുവില്‍ പന്ത്രണ്ടാമതായി ഗ്ലാസ് ടംബ്ലർ ചിഹ്നത്തില്‍ സുധാകരൻ കെ (സ്വതന്ത്രൻ), സണ്‍ ഓഫ് പി. ഗോപാലനും ഇടം പിടിച്ചു.

Post a Comment

أحدث أقدم
Join Our Whats App Group