Join News @ Iritty Whats App Group

ഇരിട്ടിയിൽ ടൂറിസം മാസ്റ്റർ പ്ലാൻ;ഹരിത കേരള മിഷൻ അംഗങ്ങള്‍ സ്ഥലം സന്ദർശിച്ചു


രിട്ടി: മേഖലയിലെ ടുറിസത്തിന്‍റെ സാദ്ധ്യതകള്‍ പഠിച്ച്‌ മാസ്റ്റർ പ്ലാൻ തയാറാക്കുന്നതിന്‍റെ ഭാഗമായി ഇരിട്ടി ബസ് സ്റ്റാൻഡിനോട് ചേർന്നുകിടക്കുന്ന സ്ഥലം ഉള്‍പ്പെടെ വിവിധ സ്ഥലങ്ങള്‍ ഹരിത കേരള മിഷൻ അംഗങ്ങള്‍ സന്ദർശിച്ചു.

വളരെ കുറഞ്ഞ മുതല്‍മുടക്കില്‍ ഇക്കോ പാർക്ക് ആയി മാറ്റുവാൻ കഴിയുന്ന ഇവിടം ഇരിട്ടിയില്‍ എത്തുന്ന യാത്രക്കാർക്ക് വലിയൊരു അനുഗ്രഹം കൂടി ആയിരിക്കും. 

ദീപിക അടക്കമുള്ള മാധ്യമങ്ങളില്‍ പ്രസിദ്ധീകരിച്ച വാർത്തയുടെ അടിസ്ഥാനത്തിലാണ് പ്രദേശം ഉള്‍പ്പെടെ നവകേരളം കർമ്മ പദ്ധതി ഹരിത കേരള മിഷന്‍റെ നേതൃത്വത്തില്‍ മാസ്റ്റർ പ്ലാൻ തയാറാക്കുന്നത്. ഇതിന്‍റെ ഭാഗമായി നേരത്തെ തന്നെ നവകേരളം കർമ പദ്ധതി ജില്ലാ കോ-ഓർഡിനേറ്റർ ഇ.കെ. സോമശേഖരൻ , ഹരിത കേരളം മിഷൻ ജില്ലാ റിസോഴ്സ് പേഴ്സണ്‍ ജയപ്രകാശ് പന്തക്ക, ഇരട്ടി നഗരസഭാ അധ്യക്ഷ കെ. ശ്രീലത, ഉപാധ്യക്ഷൻ പി.പി. ഉസ്മാൻ തുടങ്ങി വിവിധ സംഘടനയുടെ പ്രതിനിധികള്‍ സ്ഥലം സന്ദർശിച്ചിരുന്നു. 

സംഘം ഇന്നലെ ജില്ലയിലെ വിവിധ ടൂറിസം സാധ്യതയുള്ള സ്ഥലങ്ങളും സന്ദർശിച്ചു. ഹരിത കേരള മിഷൻ ജില്ലാ റിസോഴ്സ് പേഴ്സണ്‍ ജയപ്രകാശ് പന്തക്ക, ജില്ലാ ടെക്നിക്കല്‍ അസിസ്റ്റന്‍റ് വി.കെ. അഭിജാത്, പി. ശിശിര, കെ. ജിൻഷ, നഗരസഭ കൗണ്‍സിലർമാരായ പി. രഘു, കെ. നന്ദനൻ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് സ്ഥലം സന്ദർശിച്ച്‌ റിപ്പോർട്ട് തയാറാക്കിയത് .

Post a Comment

أحدث أقدم
Join Our Whats App Group