Join News @ Iritty Whats App Group

നാട്ടിലേക്കുള്ള യാത്രയ്ക്കിടെ പ്രവാസി മലയാളി വിമാനത്തില്‍ മരിച്ചു


മസ്‌കത്ത്: മസ്‌കത്തില്‍ നിന്നും നാട്ടിലേക്ക് മടങ്ങുന്നതിനിടെ മലയാളി വിമാനത്തില്‍ മരിച്ചു. വടകര സഹകരണ ഹോസ്പിറ്റിലിന്​ സമീപം ചന്ദ്രിക ആശീർവാദ് വീട്ടിൽ സച്ചിൻ സദാനന്ദൻ (42) ആണ്​ മരിച്ചത്​.

മസ്കത്തിൽ നിന്ന്​ വെള്ളിയാഴ്ച പുലർച്ചെ 2.30ന്​ കോഴിക്കോ​ട്ടേക്കുള്ള എയർ ഇന്ത്യഎക്സ്​പ്രസിന്‍റെ വിമാനത്തിലായിരുന്നു ഇദ്ദേഹം യാത്ര തിരിച്ചത്​. വിമാനം ലാന്‍ഡ് ചെയ്യാന്‍ ഒരു മണിക്കൂര്‍ മാത്രം ബാക്കി നില്‍ക്കെ ഇദ്ദേഹത്തിന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയായിരുന്നു. വിമാനം ലാൻഡ്​ ചെയ്തതിന്​ ശേഷം അടിയന്തര പരിശോധന നടത്തിയ മെഡിക്കൽ സംഘം മരണം​ സ്ഥിരീകരിക്കുകയായിരുന്നു. 


അൽമറായിയുടെ സുഹാർ ബ്രഞ്ചിൽ സെയിൽസ്​ സൂപ്പർവൈസറായി ജോലി ചെയ്തുവരികയായിരുന്നു. രണ്ട്​ വർഷമായിട്ടൊള്ളു ഒമാനിലെ സുഹാറിൽ എത്തിയിട്ട്​. ഇതിന്​ മുമ്പ്​ സൗദിയിലായിരുന്നു ജോലിചെയ്തിരുന്നത്​. പിതാവ്​: സദാനന്ദൻ. ഭാര്യ: ഷെർലി: മകൻ: ആരോൺ സച്ചിൻ.

Post a Comment

أحدث أقدم
Join Our Whats App Group