Join News @ Iritty Whats App Group

കെജ്രിവാളിന്റെ ഹർജിയിൽ ഇഡിക്ക് നോട്ടീസ് അയച്ച് സുപ്രീം കോടതി; 29നകം മറുപടി നൽകാൻ നിർദേശം

കെജ്രിവാളിന്റെ ഹർജിയിൽ ഇഡിക്ക് നോട്ടീസ് അയച്ച് സുപ്രീം കോടതി; 29നകം മറുപടി നൽകാൻ നിർദേശം

ദില്ലി: ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ ഹർജിയിൽ ഇഡിക്ക് സുപ്രീം കോടതി നോട്ടീസ് നൽകി. ഈ മാസം 29 നകെ മറുപടി നൽകണമെന്ന് നോട്ടീസിൽ നിർദ്ദേശിച്ചിട്ടുണ്ട്. ഇ‍ഡിയുടെ മറുപടിക്ക് ശേഷം കേസിൽ വാദം കേൾക്കാമെന്നും സുപ്രീം കോടതി പറഞ്ഞു. ഇന്നാണ് കെജ്രിവാളിന്റെ ഹർജി സുപ്രീം കോടതി പരി​ഗണിച്ചത്.

മദ്യനയ അഴിമതിക്കേസിലെ ഇഡി നടപടി രാഷ്ട്രീയ പ്രേരിത മാണെന്നും ലോക്‌സഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ഇഡി നിയമവിരുദ്ധ നടപടിയാണ് സ്വീകരിച്ചതെന്നുമാണ് ഹർജിയിൽ പറയുന്നത്. ഇതേ ആവശ്യമുന്നയിച്ച് നൽകിയ ഹർജി നേരത്തെ ദില്ലി ഹൈക്കോടതി തള്ളിയിരുന്നു. നേരത്തെ കെജ്രിവാളിൻ്റെ ഹർജി തള്ളിക്കളഞ്ഞ ഹൈക്കോടതി മദ്യനയ അഴിമതിയിൽ മുഖ്യമന്ത്രിക്ക് പങ്കുണ്ടെന്ന ഇഡി യുടെ വാദം ശരിവെച്ചിരുന്നു.

Post a Comment

Previous Post Next Post
Join Our Whats App Group