Join News @ Iritty Whats App Group

കാമുകനെ വീട്ടിലേക്ക് ക്ഷണിച്ചു, മകളെ അമ്മ കൊലപ്പെടുത്തി



ഹൈദരാബാദ്: ജോലി സ്ഥലത്തുനിന്നും ഉച്ചഭക്ഷണം കഴിക്കാന്‍ വീട്ടിലെത്തിയ അമ്മ കാണുന്നത് മകള്‍ വീട്ടിലേക്ക് ക്ഷണിച്ചുവരുത്തിയ കാമുകനെ. ദേഷ്യത്തില്‍ മകളെ അമ്മ കഴുത്തുഞെരിച്ച് കൊലപ്പെടുത്തി. ഹൈദരാബാദില്‍ ഇന്ന് ഉച്ചയോടെയാണ് സംഭവം.

ഇബ്രാഹിംപട്ടണം സ്വദേശിനി ജാന്‍ഗമ്മയാണ് മകള്‍ ഭാര്‍ഗവിയെ കൊലപ്പെടുത്തിയത്. വീട്ടില്‍ മറ്റാരും ഇല്ലാത്ത സമയം നോക്കിയാണ് ഭാര്‍ഗവിയുടെ കാമുകന്‍ വീട്ടിലെത്തിയത്. യുവാവിനെ വീട്ടില്‍ നിന്ന് പറഞ്ഞുവിട്ട ജാന്‍ഗമ്മ മകളുമായി വഴക്കുണ്ടാക്കി. ഇതിനിടെ സാരികൊണ്ട് കഴുത്തുമുറുക്കി കൊലപ്പെടുത്തുകയായിരുന്നു.

ജാന്‍ഗമ്മ ഭാര്‍ഗവിയെ കൊലപ്പെടുത്തുന്ന ദൃശ്യം അവരുടെ പ്രായപൂര്‍ത്തിയാകാത്ത മകന്‍ കണ്ടിരുന്നു. വീടിനു പുറത്തുനിന്ന് ജനാലയിലൂടെയാണ് ഈ ദൃശ്യം കണ്ടത്. കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തിരിക്കുന്നത്.

ഭാര്‍ഗവിയുടെ വിവാഹം നടത്താന്‍ ജാന്‍ഗമ്മ ആലോചനകള്‍ നടത്തുന്നുണ്ടായിരുന്നു. ഇതിനിടെയാണ് ഈ ദാരുണ സംഭവം.

Post a Comment

Previous Post Next Post
Join Our Whats App Group