ത
ലശേരി: അഞ്ചു മാസം പ്രായമുള്ള പെണ്‍കുഞ്ഞിനെ കിടക്കയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. എരഞ്ഞോളി ചുങ്കത്തെ സുദീപത്തില്‍ അനൂപ്-നിഷ ദമ്ബതികളുടെ മകള്‍ യാഷികയാണ് മരിച്ചത്. ദമ്ബതികളുടെ ഇരട്ടക്കുട്ടികളിലൊന്നാണ് മരിച്ചത്. ഞായറാഴ്ച രാത്രി മുലപ്പാല്‍ കുടിച്ച് കിടന്നതായിരുന്നു. പുലർച്ചയോടെയാണ് കുട്ടിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. മൃതദേഹം പിന്നീട് ജനറല്‍ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.തലശേരി പോലീസ് ഇൻക്വസ്റ്റ് നടത്തിയ ശേഷം പോലീസ് സർജൻ പോസ്റ്റ്മോർട്ടം നടത്തി. മുലപ്പാല്‍ തൊണ്ടയില്‍ കുരുങ്ങിയതാകാമെന്ന് സംശയിക്കുന്നു. പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിച്ചതിനു ശേഷമേ മരണകാരണം വ്യക്തമാവുകയുള്ളൂവെന്ന് പോലീസ് അറിയിച്ചു. മൃതദേഹം ബന്ധുക്കള്‍ ഏറ്റുവാങ്ങി സംസ്കരിച്ചു
Post a Comment