തലശേരി: തലശേരി ജനറൽ ആശുപത്രിയിൽ പ്രസവത്തിനിടയിൽ നവജാത ശിശു മരിച്ചു. ഉരുവച്ചാൽ പെരിഞ്ചേരിയിലെ ശരത്-അനിഷ ദമ്പതികളുടെ ആൺകുഞ്ഞാണ് മരിച്ചത്. ഇന്നു പുലർച്ചെ രണ്ടിനായിരുന്നു സംഭവം.
ഡോക്ടർമാരുടെ ചികിത്സാ പിഴവാണ് കുട്ടിയുടെ മരണത്തിനിടയാക്കിയതെന്ന ബന്ധുക്കളുടെ ആരോപണത്തെ തുടർന്ന് മൃതദേഹം ജനറൽ ആശുപത്രിയിലേക്കു മാറ്റി. ടൗൺ പോലീസ് അന്വേഷണം ആരംഭിച്ചു.
പ്രസവ വേദനയെ തുടർന്ന് ഇന്നലെയാണ് അനിഷയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.പുലർച്ചെ ലേബർറൂമിൽ നിന്നും കുഞ്ഞ് മരിച്ചതായി അറിയിക്കുകയായിരുന്നു. ഗർഭപാത്രത്തിലുണ്ടായ പൊട്ടലാണ് കുഞ്ഞിന്റെ മരണത്തിനിടയാക്കിയതെന്നാണ് ആശുപത്രി വൃത്തങ്ങൾ പറയുന്നത്.
Post a Comment