Join News @ Iritty Whats App Group

സമൂഹത്തിന് വേണ്ടി പ്രവര്‍ത്തിക്കുന്നവരെ വെറുക്കരുത്, അതു ബി ജെ പി ആയാലും,അവര്‍ നമ്മുടെ സഹോദരങ്ങളാണ്'; കെജ്‌രിവാളിന്റെ കത്ത് വായിച്ച് ഭാര്യ; അടുത്ത മുഖ്യമന്ത്രിയെന്ന് സൂചന





ന്യൂഡല്‍ഹി: മദ്യനയ അഴിമതിക്കേസില്‍ ഇ.ഡി അറസ്റ്റു ചെയ്ത മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ ഇ.ഡി കസ്റ്റഡിയില്‍ ഇരിക്കേ അയച്ച കത്ത് വായിച്ച് ഭാര്യയും മുന്‍ ഐആര്‍എസ് ഉദ്യോഗസ്ഥയുമായ സുനിത കെജ്‌രിവാള്‍. ഡല്‍ഹിയിലെ ജനങ്ങളെയും എഎപി പ്രവര്‍ത്തകരെയും അഭിസംബോധന ചെയ്തുകൊണ്ടുള്ളതാണ് കത്ത്. സമൂഹത്തിന് വേണ്ടി പ്രവര്‍ത്തിക്കുന്നത് തുടരണമെന്നും സമൂഹത്തിന് വേണ്ടി പ്രവര്‍ത്തിക്കുന്നത് ഭരണകക്ഷിയായ ബിജെപിയുടെ പ്രവര്‍ത്തകര്‍ ആണെങ്കില്‍ പോലും ആരെയും വെറുക്കരുതെന്നും കത്തില്‍ പറയുന്നു. ഇ.ഡി കസ്റ്റഡിയില്‍ കഴിയുന്ന കെജ്‌രിവാള്‍ രാജിവച്ചാല്‍ പകരം ഭാര്യ മുഖ്യമന്ത്രിയാകുമെന്ന സൂചനയാണ് ഇതിലുടെ നല്‍കുന്നത്.

'സമൂഹത്തിന് വേണ്ടി പ്രവര്‍ത്തിക്കുന്നത് തുടരണം. സമൂഹത്തിന് വേണ്ടി പ്രവര്‍ത്തിക്കുന്ന ബിജെപിക്കാരെ വെറുക്കരുത്. അവര്‍ നമ്മുടെ സഹോദരീ സഹോദരന്മാരാണ്. രാജ്യത്തെ ദുര്‍ബലപ്പെടുത്തുന്ന നിരവധി ശക്തികള്‍ രാജ്യത്തിനകത്തും പുറത്തുമുണ്ട്. നമ്മള്‍ ജാഗ്രത പാലിക്കേണ്ടതുണ്ട്. ആ ശക്തികളെ തിരിച്ചറിഞ്ഞ് പരാജയപ്പെടുത്തണം. കെജ്‌രിവാള്‍ ജയിലിലാണെന്ന കാര്യം ഡല്‍ഹിയിലെ സ്ത്രീകള്‍ ചിന്തിക്കണം. നിങ്ങള്‍ക്ക് 1000 രൂപ വീതം നല്‍കുന്നത് ആരാണെന്ന് അറിയണം. അവരുടെ ഈ സഹോദരനെ, മകനെ വിശ്വസിക്കണം. അദ്ദേഹത്തെ ഏറെക്കാലം തടവിലാക്കാന്‍ ഒരു ജയിലിനും കഴിയില്ല. ഞാന്‍ വേഗം പുറത്തുവരും, നിങ്ങള്‍ക്ക് നല്‍കിയ വാഗ്ദാനം പാലിക്കും.- കെജ്‌രിവാള്‍ സന്ദേശത്തില്‍ പറയുന്നു.

കെജ്‌രിവാള്‍ മാധ്യമങ്ങളെ കാണുന്ന അതേ ഓഫീസില്‍ വച്ചാണ് സുനിത സന്ദേശം വായിക്കുന്നത്. ത്രിവര്‍ണ പതാകയുടെ പശ്ചാത്തലത്തില്‍, ബി.ആര്‍ അംബേദ്കറുടെയും ഭഗത് സിംഗിന്റെയും ചിത്രങ്ങളുള്ള മുറിയിലാണ് അവര്‍ ഇരുന്നത്. ഇതോടെയാണ് കെജ്‌രിവാള്‍ സ്ഥാനമൊഴിഞ്ഞാല്‍ മുഖ്യമന്ത്രി പദവിയിലേക്ക ഭാര്യ എത്തുമെന്ന അഭ്യൂഹം ശക്തമായത്.

Post a Comment

Previous Post Next Post
Join Our Whats App Group