Join News @ Iritty Whats App Group

ആർ.എസ്.എസ് നേതാവിന്റെ വീട്ടില്‍ സൂക്ഷിച്ച വൻ സ്ഫോടക ശേഖരം പിടികൂടി.




പാനൂർ: കൊളവല്ലൂർ പൊലീസ് സ്റ്റേഷൻ പരിധിയിലെ സെന്റർ പൊയിലൂരില്‍ ആർ.എസ്.എസ് നേതാവിന്റെ വീട്ടില്‍ സൂക്ഷിച്ച വൻ സ്ഫോടക ശേഖരം പിടികൂടി.
ആർ.എസ്.എസ് പ്രാദേശിക നേതാവ് വടക്കേയില്‍ പ്രമോദ്, ബന്ധു വടക്കേയില്‍ ശാന്ത എന്നിവരുടെ വീടുകളില്‍ സൂക്ഷിച്ച 770 കിലോയോളം വരുന്ന സ്ഫോടക വസ്തുക്കളാണ് കൊളവല്ലൂർ പൊലീസ് പിടികൂടിയത്. 

രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ കൊളവല്ലൂർ പൊലീസ് ഇൻസ്‌പെക്ടർ സുമിത് കുമാർ, സബ് ഇൻസ്‌പെക്ടർ കെ.കെ. സോബിൻ എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം പരിശോധന നടത്തുകയായിരുന്നു. ലൈസൻസ് ഇല്ലാതെ അനധികൃതമായാണ് ഇവ സൂക്ഷിച്ചിരുന്നത്. കൊളവല്ലൂർ പൊലീസ് രണ്ട് കേസുകള്‍ രജിസ്റ്റർ ചെയ്തു.

Post a Comment

Previous Post Next Post
Join Our Whats App Group