Join News @ Iritty Whats App Group

ആറളത്ത് ആന തുരത്തല്‍ രണ്ടാം ഘട്ടം തുടങ്ങി : പതിമൂന്ന് ആനകളെ ബ്ലോക്ക് നാലില്‍ എത്തിച്ചു





രിട്ടി:ആറളം ഫാമില്‍ തമ്ബടിച്ചിട്ടുള്ള കാട്ടാനകളെ തുരത്താനുള്ള രണ്ടാം ഘട്ടം തുടങ്ങി. മൂന്ന് ദിവസങ്ങളിലായി നിശ്ചയിച്ച ദൗത്യത്തിന്റെ ആദ്യദിനം വിവിധ ബ്ളോക്കുകളിലായുണ്ടായിരുന്ന 13 ആനകളെ ബ്ലോക്ക് നാലില്‍ എത്തിച്ചു.
ഫാമിന്റെ അതിർത്തി കടത്താൻ കഴിയാത്തതിനെ തുടർന്ന് ഇന്നലെ വൈകിട്ട് അഞ്ചരയോടെ ആദ്യദിനത്തിലെ ദൗത്യം അവസാനിപ്പിക്കുകയായിരുന്നു.ആർ.ആർ.ടിസംഘം വനപാലകരും പൊലീസും ചേർന്നാണ് തുരത്തുന്നത്.

നാലാം ബ്ലോക്ക് വിട്ട് മറ്റെവിടേക്കും ആനകള്‍ സഞ്ചരിക്കാതിരിക്കാൻ ദൗത്യസംഘം പട്രോളിംഗ് ഏർപ്പെടുത്തിയിട്ടുണ്ട്. ഇന്നലെ ഏകദേശം നാലു കിലോമീറ്റർ ദൂരമാണ് ആനകളെ തുരത്തിയത്. പതിനഞ്ചു പേർ വീതമുള്ള മൂന്ന് സംഘങ്ങളാണ് ആനകളെ തുരത്തുന്നതിന് നിയോഗിക്കപ്പെട്ടിരിക്കുന്നത്.

ദൗത്യത്തിന്റെ ഭാഗമായി ഫാമില്‍ മൂന്ന് ദിവസം നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. ഫാമിനുള്ളില്‍ കൂടി പോക്കുന്ന എല്ലാ റോഡുകളിലും ഗതാഗതം നിരോധിച്ചാണ് രണ്ടാം ഘട്ടം ആരംഭിച്ചത്.കൃഷിയിടത്തിലും പുനരധിവാസ മേഖലകളിലും തമ്ബടിച്ചിട്ടുള്ള കാട്ടാനകളെയാണ്  തുരത്തി വിടുന്നത്.

Post a Comment

Previous Post Next Post
Join Our Whats App Group