Join News @ Iritty Whats App Group

ഫേസ്ബുക്കും ഇൻസ്റ്റ​ഗ്രാമും നിരോധിക്കുന്നത് പരിഗണനയില്‍, ഉപഭോക്താക്കളെ വഞ്ചിച്ചു; തീരുമാനവുമായി ദ. കൊറിയ

സോൾ (ദക്ഷിണകൊറിയ): ഉപയോക്താക്കളെ തട്ടിപ്പിൽ നിന്ന് സംരക്ഷിക്കുന്നതിൽ പരാജയപ്പെട്ടുവെന്നാരോപിച്ച് മെറ്റാ പ്ലാറ്റ്‌ഫോമുകൾക്ക് ഉപരോധം ഏർപ്പെടുത്തുന്നത് പരിഗണിക്കുമെന്ന് ദക്ഷിണ കൊറിയയുടെ ആൻ്റിട്രസ്റ്റ് ഏജൻസി അറിയിച്ചതായി റിപ്പോർട്ട്. ഫേസ്ക്കും ഇൻസ്റ്റാഗ്രാമും ഉൾപ്പെടെയുള്ള സോഷ്യൽമീഡിയ പ്ലാറ്റ്ഫോമുകളെയാണ് ഉപരോധിക്കാൻ ആലോചിക്കുന്നത്. കൊറിയ ഫെയർ ട്രേഡ് കമ്മീഷൻ (എഫ്‌ടിസി) രാജ്യത്തിൻ്റെ ഇ-കൊമേഴ്‌സ് നിയമത്തിൻ്റെ ലംഘനങ്ങളെക്കുറിച്ച് അന്വേഷിച്ചതിന് ശേഷം കഴിഞ്ഞ വർഷം അവസാനം മെറ്റക്ക് നോട്ടീസ് അയച്ചിരുന്നുവെന്നും പേര് വെളിപ്പെടുത്താത്ത ഉറവിടങ്ങളെ ഉദ്ധരിച്ച് കൊറിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു.

മെറ്റ പ്ലാറ്റ്ഫോമുകൾ ഉപരോധിക്കുന്നത് ഔപചാരികമായി തീരുമാനിക്കുന്നതിനായി ഏജൻസിയുടെ കമ്മീഷണർമാർ യോഗം ചേരുമെന്നും റിപ്പോർട്ടിൽ പറയുന്നു. ഇ-കൊമേഴ്‌സ് ഔട്ട്‌ലെറ്റുകൾളുടെ വിൽപന തർക്കങ്ങൾ ഉണ്ടാകുമ്പോൾ ഫേസ്ബുക്കും ഇൻസ്റ്റ​ഗ്രാമും അവരുടെ മാർക്കറ്റ്‌പ്ലെയ്‌സുകളിലെ ഉപയോക്താക്കളെ പരിരക്ഷിക്കാനും പ്രതിവിധി നൽകാനും മതിയായ നടപടികൾ നടപ്പിലാക്കുന്നതിൽ മെറ്റ പരാജയപ്പെട്ടുവെന്ന് ഏജൻസി ആരോപിച്ചു.

സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളായ ഫേസ്ബുക്കും ഇൻസ്റ്റാഗ്രാമും ഇ-കൊമേഴ്‌സ് ബിസിനസുകളായി രജിസ്റ്റർ ചെയ്തിട്ടില്ലെങ്കിലും അവയിലെ മാർക്കറ്റ്‌പ്ലെയ്‌സുകൾ നിയമത്തിന് അനുസൃതമായി പ്രവർത്തിക്കണമെന്നും പറയുന്നു. Alibaba's (9988.HK), AliExpress, Temu എന്നീ വിദേശ ഷോപ്പിംഗ് പ്ലാറ്റ്‌ഫോമുകളുടെ പ്രവർത്തനങ്ങൾ പരിശോധിക്കുകയാണെന്ന് ദക്ഷിണ കൊറിയൻ ഉപഭോക്തൃ സംരക്ഷണ വാച്ച്ഡോഗ് അറിയിച്ചതിന് പിന്നാലെയാണ് വാർത്താ പുറത്തുവന്നത്.

Post a Comment

Previous Post Next Post
Join Our Whats App Group