Join News @ Iritty Whats App Group

ബൈക്കപകടത്തെ തുടർന്ന് ചികിത്സയില്‍ കഴിയുന്ന നടി അരുന്ധതി നായരുടെ നില ഗുരുതരമായി തുടരുന്നു



ബൈക്കപകടത്തെ തുടർന്ന് ചികിത്സയില്‍ കഴിയുന്ന നടി അരുന്ധതി നായരുടെ നില ഗുരുതരമായി തുടരുന്നു. വെൻലേറ്ററിന്റെ സഹായത്തോടെയാണ് അരുന്ധതിയുടെ ജീവൻ നിലനിർത്തുന്നത്.
അരുന്ധതിയുടെ തലച്ചോറില്‍ രക്തം കട്ടപിടിച്ചിട്ടുണ്ട്. വാരിയെല്ലുകള്‍ക്കും ഗുരുതരമായ ക്ഷതം സഭവിച്ചിട്ടുണ്ട്.

കഴിഞ്ഞ വ്യാഴാഴ്ച്ച കോവളം ബൈപ്പാസില്‍ നടന്ന അപകടത്തിലാണ് അരുന്ധതിയ്ക്ക് ഗുരുതര പരിക്കേറ്റത്. നടിയുടെ സഹോദരി ആരതി നായർ സഹായം അഭ്യർത്ഥിച്ച്‌ കുറിപ്പ് പങ്കുവച്ചിട്ടുണ്ട്.

ദിവസവുമുള്ള ആശുപത്രി ചിലവുകള്‍ താങ്ങാൻ സാധിക്കുന്നില്ല. തങ്ങളെക്കൊണ്ട് കഴിയുന്ന രീതിയില്‍ കാര്യങ്ങള്‍ ചെയ്യുന്നുണ്ട് എങ്കിലും ചെലവുകള്‍ താങ്ങാവുന്നതിലും അധികമാവുകയാണ്. നിങ്ങളാല്‍ കഴിയുന്ന തരത്തില്‍ സംഭാവനകള്‍ നല്‍കി സഹായിക്കണമെന്നും പോസ്റ്റില്‍ പറയുന്നു. അരുന്ധതിയുടെ വിവരങ്ങള്‍ അന്വേഷിക്കുന്നവരോട് നന്ദിയുണ്ടെന്നും എന്നാല്‍ കൂടുതല്‍ കാര്യങ്ങള്‍ പറയാനാകുന്ന സാഹചര്യമല്ലെന്നും വ്യക്തമാക്കി.

Post a Comment

Previous Post Next Post
Join Our Whats App Group