Join News @ Iritty Whats App Group

വയനാട്ടില്‍ കാട്ടാന ആക്രമണത്തിൽ യുവതി കൊല്ലപ്പെട്ടു; ഭര്‍ത്താവിന് ഗുരുതര പരിക്ക്

വയനാട്: വയനാട്ടില്‍ കാട്ടാന ആക്രമണത്തില്‍ ആദിവാസി യുവതി കൊല്ലപ്പെട്ടു. ഭര്‍ത്താവിന് ഗുരുതരമായി പരിക്കേറ്റു. പരപ്പന്‍പാറ കോളനിയിലെ മിനി ആണ് മരിച്ചത്. ഭര്‍ത്താവ് സുരേഷിന് അടിയന്തര ചികിത്സ നല്‍കാനുള്ള ശ്രമത്തിലാണ്. തേന്‍ ശേഖരിക്കാന്‍ പോയ ദമ്പതികളെ കാട്ടാന ആക്രമിക്കുകയായിരുന്നു. ഇന്നു രാവി​​െ​ലയാണ് ഇരുവ​േ​രയും പരി​േ​ക്കറ്റ നിലയില്‍ വനത്തില്‍ ക​െ​ണ്ടത്തിയത്.

നിലമ്പൂരില്‍ നിന്നും വയനാട്ടില്‍ നിന്നുമുള്ള വനംവകുപ്പിന്റെ രണ്ട് സംഘം സ്ഥലത്തേക്ക് തിരിച്ചിട്ടുണ്ട്. ഒരു സംഘം ഇതിനകം സ്ഥലത്തെത്തി. ഉടന്‍ തന്നെ സുരേഷിനെ ആശുപത്രിയിലേക്ക് കൊണ്ടുപോകും.

ദൗര്‍ഭാഗ്യകരമായ സംഭവമാണെന്നും ജാഗ്രത പാലിക്കുമെന്നും വനംമന്ത്രി എ.കെ ശശീന്ദ്രന്‍ പറഞ്ഞു. ഉള്‍വനത്തില്‍ തേന്‍ ശേഖരിക്കാന്‍ പോയവരാണ് ആക്രമണത്തിന് ഇരയായത്. സുരേഷിന്റെ ജീവന്‍ രക്ഷിക്കുന്നതിനാണ് ഇപ്പോള്‍ പ്രാഥമിക പരിഗണനയെന്നും മന്ത്രി പറഞ്ഞൂ.

Post a Comment

أحدث أقدم
Join Our Whats App Group