Join News @ Iritty Whats App Group

രാജ്യത്തിനും സഭയ്ക്കും വേണ്ടി 22ന് ഉപവാസപ്രാര്‍ഥന; ആഹ്വാനം ചെയ്ത് മാര്‍ ആന്‍ഡ്രൂസ് താഴത്ത്

സി.ബി.സി.ഐയുടെ മുപ്പത്തിയാറാം പൊതുയോഗത്തിന്റെ തീരുമാനപ്രകാരമാണ് സഭയ്ക്കും രാജ്യത്തിനും വേണ്ടി ഉപവാസത്തിനും പ്രാര്‍ഥനയ്ക്കുമായുള്ള ദേശീയദിനാചരണം. ഇക്കാര്യത്തില്‍ പൂര്‍ണത കൈവരിക്കുന്നതിന് എല്ലാ രൂപതകളും പ്രവിശ്യകളും ഉറപ്പുവരുത്തണമെന്ന് ഇടവകകള്‍ക്കയച്ച സര്‍ക്കുലറില്‍ ആവശ്യപ്പെട്ടു.


തൃശൂര്‍: ഇന്ത്യയിലെ എല്ലാ രൂപതകളിലും പ്രവിശ്യകളിലും വെള്ളിയാഴ്ച സഭയ്ക്കും രാജ്യത്തിനും വേണ്ടി ഉപവാസത്തിനും പ്രാര്‍ഥനക്കുമുള്ള ദേശീയദിനമായി ആചരിക്കാന്‍ സി.ബി.സി.ഐ. പ്രസിഡന്റും തൃശൂര്‍ ആര്‍ച്ച് ബിഷപുമായ മാര്‍ ആന്‍ഡ്രൂസ് താഴത്ത് ആഹ്വാനം ചെയ്തു. സി.ബി.സി.ഐയുടെ മുപ്പത്തിയാറാം പൊതുയോഗത്തിന്റെ തീരുമാനപ്രകാരമാണ് സഭയ്ക്കും രാജ്യത്തിനും വേണ്ടി ഉപവാസത്തിനും പ്രാര്‍ഥനയ്ക്കുമായുള്ള ദേശീയദിനാചരണം. ഇക്കാര്യത്തില്‍ പൂര്‍ണത കൈവരിക്കുന്നതിന് എല്ലാ രൂപതകളും പ്രവിശ്യകളും ഉറപ്പുവരുത്തണമെന്ന് ഇടവകകള്‍ക്കയച്ച സര്‍ക്കുലറില്‍ ആവശ്യപ്പെട്ടു.

പ്രാര്‍ഥനാ ദിനത്തോടനുബന്ധിച്ച് ഇടവക, രൂപത, മേഖല, സംസ്ഥാന തലങ്ങളില്‍ അഖണ്ഡ ജപമാല, ജറീക്കോ പ്രയര്‍, എല്ലാ ഇടവകകളിലും തിരുമണിക്കൂര്‍ ആരാധന, നാല്‍പ്പത് മണിക്കൂര്‍ ആരാധനയും ഉപവാസവും, നൈറ്റ് വിജില്‍, ഇടവകകളില്‍ നിശ്ചിത സമയത്ത് കുരിശിന്റെ വഴിയും കരുണക്കൊന്തയും, ബൈബിള്‍ വായനയും വിചിന്തനവും നടത്തണമെന്നും മാര്‍ ആന്‍ഡ്രൂസ് താഴത്ത് അഭ്യര്‍ഥിച്ചു.

ഇതിന്റെ ഭാഗമായി തൃശൂര്‍ അതിരൂപതയില്‍ വെള്ളിയാഴ്ച എല്ലാ ഇടവകകളിലും പ്രാര്‍ഥന, ഉപവാസദിനമായി ആചരിക്കും. അതിരൂപത ആചരണം പരിശുദ്ധ വ്യാകുലമാതാ ബസിലിക്കയില്‍ രാവിലെ 10ന് വിശുദ്ധ കുര്‍ബാനയുണ്ടാകും. മുഖ്യകാര്‍മകത്വം വഹിക്കുന്ന മാര്‍ ആന്‍ഡ്രൂസ് താഴത്ത് സന്ദേശം നല്‍കും.

Post a Comment

Previous Post Next Post
Join Our Whats App Group