Join News @ Iritty Whats App Group

രോ​ഗ​ശാ​ന്തി ശു​ശ്രൂ​ഷ​യ്ക്കെ​ന്നു പ​റ​ഞ്ഞ് ആ​ശു​പ​ത്രി​മു​റി​യി​ലെ​ത്തി യു​വ​തി​യെ പീ​ഡി​പ്പി​ച്ചു; പാ​സ്റ്റ​ർ​ക്കെ​തി​രെ നി​ര​വ​ധി സ്ത്രീ​ക​ൾ


ചെ​റു​തോ​ണി: ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ൽ ക​ഴി​ഞ്ഞി​രു​ന്ന യു​വ​തി​യെ ലൈം​ഗി​ക​മാ​യി പീ​ഡി​പ്പി​ച്ച പാ​സ്റ്റ​റെ ഇ​ടു​ക്കി വ​നി​താ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. പാ​റ​ത്തോ​ട് മാ​ങ്കു​ഴി​യി​ൽ കു​ഞ്ഞു​മോ​ൻ (52) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്.

ഒ​രു മാ​സ​മാ​യി പോ​ലീ​സ് ഇ​യാ​ളെ നി​രീ​ക്ഷി​ച്ചു​വ​രി​ക​യാ​യി​രു​ന്നു. യു​വ​തി​യെ രോ​ഗ​ശാ​ന്തി ശു​ശ്രൂ​ഷ​യ്ക്കെ​ന്ന് വി​ശ്വ​സി​പ്പി​ച്ച് ആ​ശു​പ​ത്രി മു​റി​യി​ലെ​ത്തി യു​വ​തി​യെ ലൈം​ഗി​ക പീ​ഡ​ന​ത്തി​ന് ഇ​ര​യാ​ക്കു​ക​യാ​യി​രു​ന്നു.

ഇ​യാ​ൾ​ക്കെ​തി​രേ നി​ര​വ​ധി സ്ത്രീ​ക​ൾ സ​മാ​ന​മാ​യ ആ​രോ​പ​ണം ഉ​ന്ന​യി​ക്കു​ന്നു​ണ്ട്. എ​ന്നാ​ൽ, പോ​ലീ​സി​ൽ ഒ​രു പ​രാ​തി മാ​ത്ര​മേ ല​ഭി​ച്ചുള്ളൂ എന്ന് സി​ഐ സു​മ​തി പ​റ​ഞ്ഞു.

കു​ഞ്ഞു​മോ​ൻ വി​വി​ധ മേ​ഖ​ല​ക​ളി​ൽ ആ​ത്മീ​യ​ത​യു​ടെ മ​റ​വി​ൽ സ്ത്രീ​ക​ളെ ദു​രു​പ​യോ​ഗം ചെ​യ്ത​താ​യാ​ണ് ആ​രോ​പ​ണം. ഇ​തു​സം​ബ​ന്ധി​ച്ച് പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്.

ഇ​ടു​ക്കി എ​സ്പി, ഡി​വൈ​എ​സ്പി എ​ന്നി​വ​രു​ടെ നി​ർ​ദേ​ശ​പ്ര​കാ​ര​മാ​ണ് ഇ​ടു​ക്കി വ​നി​താ പോ​ലീ​സ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്. അ​റ​സ്റ്റ് ചെ​യ്ത പ്ര​തി​യെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ് ചെ​യ്തു.

Post a Comment

Previous Post Next Post
Join Our Whats App Group