Join News @ Iritty Whats App Group

തിരഞ്ഞെടുപ്പ് പ്രചരണങ്ങളില്‍ കുട്ടികളെ ഉപയോഗിക്കരുത്: രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് മുന്നറിയിപ്പുമായി തിരഞ്ഞെടുപ്പ് കമ്മീഷന്‍


ന്യൂഡല്‍ഹി: ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി നടത്തുന്ന പ്രചരണപരിപാടികളില്‍ കുട്ടികളെ ഉള്‍പ്പെടുത്തരുതെന്ന് രാഷ്ട്രീയ പാര്‍ട്ടികളോട് തിരഞ്ഞെടുപ്പ് കമ്മീഷന്‍. തിരഞ്ഞെടുപ്പ് പ്രചരണങ്ങളില്‍ കുട്ടികളെ ഉപയോഗിച്ചാല്‍ കര്‍ശന നടപടി സ്വീകരിക്കുമെന്നും തിരഞ്ഞെടുപ്പ് കമ്മീഷന്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് മുന്നറിയിപ്പ് നല്‍കി.

രാഷ്ട്രീയ നേതാക്കളും സ്ഥാനാര്‍ത്ഥികളും പ്രചരണ വേളകളിലോ റാലികളിലോ കുട്ടികളെ കൈകളില്‍ പിടിച്ച് നടക്കുകയോ റാലി വാഹനത്തില്‍ കയറ്റുകയോ ചെയ്യരുതെന്ന് മുന്നറിയിപ്പില്‍ പറയുന്നു. നിയമം ലംഘിക്കുന്ന പാര്‍ട്ടിക്കും സ്ഥാനാര്‍ത്ഥിക്കും എതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും തിരഞ്ഞെടുപ്പ് കമ്മീഷന്‍ നല്‍കിയ മുന്നറിയിപ്പില്‍ വ്യക്തമാക്കി.

അതേസമയം രാഷ്ട്രീയ പാര്‍ട്ടിയുടെയോ സ്ഥാനാര്‍ത്ഥിയുടെയോ ചിഹ്നങ്ങള്‍ കുട്ടികളെക്കൊണ്ട് പ്രദര്‍ശിപ്പിക്കാന്‍ പാടില്ല. തിരഞ്ഞെടുപ്പ് പ്രചരണത്തിലോ പ്രവര്‍ത്തനങ്ങളിലോ ജോലികളിലോ കുട്ടികളെ ഉള്‍പ്പെടുത്തരുതെന്നും തിരഞ്ഞെടുപ്പ് കമ്മീഷന്‍ പുറപ്പെടുവിച്ച നിര്‍ദ്ദേശങ്ങളില്‍ പറയുന്നു. ഇത്തരം പ്രവര്‍ത്തികള്‍ നടത്തുന്ന രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും നേതാക്കള്‍ക്കും എതിതെ ' സീറോ ടോളറന്‍സ്' നയംസ്വീകരിക്കുമെന്നും തിരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു.

ഇവയെക്കൂടാതെ പ്രചരണത്തിന്റെ ഭാഗമായിട്ടുള്ള തിരഞ്ഞെടുപ്പ് കവിതകള്‍, പാട്ടുകള്‍ പാടിക്കുക. രാഷ്ട്രീയ പാര്‍ട്ടിയുടെ പ്രത്യയശാസ്ത്രം കുട്ടികളെക്കൊണ്ട് പ്രകടിപ്പിക്കുക എന്നീ കാര്യങ്ങള്‍ക്ക് കുട്ടികളെ ഉയോഗിക്കുന്നതിനും നിരോധനം ഏര്‍പ്പെടുത്തിയിരിക്കുന്നതായി മുന്നറിയിപ്പില്‍ വ്യക്തമാക്കിയിട്ടുണ്ട്.

Post a Comment

Previous Post Next Post
Join Our Whats App Group