Join News @ Iritty Whats App Group

ഫെഡറല്‍ ബാങ്ക് അക്കൗണ്ടുകളില്‍ ലഭിച്ച അധിക പണം എവിടെ നിന്ന് ?


ഫെഡറല്‍ ബാങ്ക് ‍അക്കൗണ്ടിൽ അപ്രതീക്ഷിതമായി അധിക പണമെത്തിയ അമ്പരപ്പിലാണ് ഉപയോക്താക്കള്‍. ഇക്ക‍ഴിഞ്ഞ ജനുവരി 31ാം തിയതി മുതലാണ് അക്കൗണ്ടുകളില്‍ പണം എത്തിയത്.

നിക്ഷേപിച്ച തുകക്ക് പുറമെ പണം ശ്രദ്ധയില്‍പ്പെടുകയും തുക ക്രെഡിറ്റായതായി മെസേജ് ലഭിക്കുകയും ചെയ്‌തതോടെ നിരവധി പേരാണ് ബാങ്കുമായി ബന്ധപ്പെട്ടത്.

ഉപയോക്താക്കളില്‍ നിന്നും ഈടാക്കിയ മെയിൻ്റനന്‍സ് ചാര്‍ജില്‍ യുപിഐ ഇടപാടുകളുടെ ഫീസും ചേര്‍ത്തിരുന്നു. യുപിഐ ഇടപാടുകൾക്ക് ഈടാക്കിയ ചാർജാണ് ഫെഡറല്‍ ബാങ്ക് തിരിച്ച് നല്‍കിയത് എന്നാണ് വിവരം.

നിക്ഷേപിച്ച തുകക്ക് പുറമെ പണം വന്നത് ശ്രദ്ധയില്‍പ്പെടുകയും തുക ക്രെഡിറ്റായതായി മെസേജ് ലഭിക്കുകയും ചെയ്‌തതോടെ നിരവധി പേരാണ് ബാങ്കുമായി ബന്ധപ്പെട്ടത്.

നിലവില്‍ ഫെഡറല്‍ ബാങ്ക് മാത്രമാണ് പണം തിരിച്ചു നല്‍കിയത്. മറ്റ് ബാങ്കുകള്‍ പണം തിരിച്ചു നല്‍കിയിട്ടില്ല എന്നാണ് വിവരം. എല്ലാ ത്രൈമാസത്തിലും യുപിഐ ഇടപാടുകളുടെ നിശ്ചിത പരിധി കഴിഞ്ഞാല്‍ ഫീസ് ഈടാക്കാറുണ്ട്.

യുപിഐ ഇടപാടുകള്‍ ബാങ്ക് ഇടപാടുകളായി കണക്കാക്കുകയും അതിന് നിശ്ചിത ഫീസ് ഈടാക്കുകയും ചെയ്യുന്നത് ആയിരുന്നു ബാങ്കുകള്‍ ഇതുവരെ ചെയ്‌തിരുന്ന രീതി.

എന്നാല്‍ ഈ രീതി ഒ‍ഴിവാക്കണമെന്ന് ആര്‍ബിഐ നിര്‍ദേശം നല്‍കിയതോടെയാണ് ഫെഡറല്‍ ബാങ്ക് ഈ തീരുമാനം നടപ്പിലാക്കിയത്.

ആര്‍ബിഐ നിര്‍ദേശം, ഫെഡറല്‍ ബാങ്കിന് പിന്നാലെ മറ്റ് ബാങ്കുകളും വരും ദിവസങ്ങളില്‍ ഈ നിര്‍ദേശം നടപ്പിലാക്കും എന്നാണ് വിവരം.


Post a Comment

Previous Post Next Post
Join Our Whats App Group