Join News @ Iritty Whats App Group

കാസർഗോഡ് രണ്ട് പേർ ട്രെയിൻ തട്ടി മരിച്ച നിലയിൽ; മരിച്ചവരെ തിരിച്ചറിഞ്ഞിട്ടില്ല

കാസർഗോഡ് പള്ളത്ത് ട്രെയിൻ തട്ടി മരിച്ച നിലയിൽ രണ്ട് പേരെ കണ്ടെത്തി. രണ്ട് പുരുഷന്മാരുടെ മൃതദേഹമാണ് പാളത്തിന് സമീപം കണ്ടെത്തിയത്. മരിച്ചവരെ തിരിച്ചറിഞ്ഞിട്ടില്ല. സംഭവത്തിൽ പൊലീസ് അന്വേഷണം തുടങ്ങി.

പുലർച്ചെ 5.20ന് ഗുഡ്സ് ട്രെയിനാണ് ഇവരെ തട്ടിയതെന്നാണ് നി​ഗമനം. സംഭവ സ്ഥലത്ത് പൊലീസെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തീകരിക്കുകയാണ്. മൃതദേഹങ്ങൾ ആശുപത്രിയിലേക്ക് മാറ്റും.

Post a Comment

Previous Post Next Post
Join Our Whats App Group