Join News @ Iritty Whats App Group

രാമപ്രതിഷ്ഠയുമായി ബന്ധപ്പെട്ട് വ്യാജ സന്ദേശങ്ങള്‍ പ്രചരിപ്പിക്കരുത് -മുന്നറിയിപ്പുമായി കേന്ദ്രം



ന്യൂഡല്‍ഹി: രാമക്ഷേത്ര പ്രതിഷ്ഠയുമായി ബന്ധപ്പെട്ട് വ്യാജ സന്ദേശങ്ങള്‍ പ്രചരിപ്പിക്കരുതെന്ന് സാമൂഹിക മാധ്യമങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കി കേന്ദ്രസർക്കാർ.
ജനുവരി 22നാണ് അയോധ്യയില്‍ രാമക്ഷേത്ര പ്രതിഷ്ഠ നടക്കുന്നത്. പ്രതിഷ്ഠയുടെ മുന്നോടിയായുള്ള ചടങ്ങുകള്‍ ഈമാസം 16ന് തുടങ്ങിയിരുന്നു. ചടങ്ങിന് മുന്നോടിയായി, വി.ഐ.പി ടിക്കറ്റുകളും രാമക്ഷേത്ര പ്രസാദവും നല്‍കാമെന്ന് അവകാശപ്പെടുന്ന നിരവധി വ്യാജ ലിങ്കുകള്‍ സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിക്കുന്നുണ്ട്.

ഇതുപോലുള്ള ഔദ്യോഗികമായി സ്ഥിരീകരണമില്ലാത്തതും പ്രകോപിപ്പിക്കുന്നതുമായ വിവരങ്ങള്‍ സാമൂഹിക മാധ്യമങ്ങള്‍ വഴി പ്രചരിപ്പിക്കുന്നത് സാമുദായിക ഐക്യം തകർക്കുമെന്നും പൊതുസുരക്ഷയെ ബാധിക്കുമെന്നുമാണ് കേന്ദ്ര ഇൻഫർമേഷൻ ബ്രോഡ്കാസ്റ്റിങ് മന്ത്രാലയം പുറപ്പെടുവിച്ച ഉത്തരവ്. ഇ-കൊമേഴ്സ് സൈറ്റായ ആമസോണിന് ശ്രീരാമ മന്ദിർ അയോധ്യ പ്രഷാദ് ലിസ്റ്റ് ചെയ്ത ഉല്‍പ്പന്നങ്ങള്‍ ഒഴിവാക്കിയതില്‍ കേന്ദ്ര ഉപഭോക്തൃ സംരക്ഷണ അതോറിറ്റി നോട്ടീസ് അയച്ചിരുന്നു. തങ്ങളുടെ നയങ്ങള്‍ക്ക് അനുസൃതമായി ഇത്തരം ലിസ്റ്റിങ്ങുകള്‍ക്കെതിരെ ഉചിതമായ നടപടി സ്വീകരിക്കുന്നതായി ആമസോണ്‍ പറഞ്ഞു.

ദിവസങ്ങള്‍ക്ക് മുമ്ബ്, രാമ പ്രതിഷ്ഠ പരിപാടിയുടെ തല്‍ക്ഷണ വി.ഐ.പി ടിക്കറ്റുകള്‍ വാഗ്ദാനം ചെയ്യുന്ന വ്യാജ ക്യുആർ കോഡുള്ള ഒരു വാട്ട്‌സ്‌ആപ്പ് സന്ദേശം വ്യാപകമായി ഷെയർ ചെയ്തിരുന്നു.

Post a Comment

Previous Post Next Post
Join Our Whats App Group