Join News @ Iritty Whats App Group

പാര്‍സല്‍ ഭക്ഷണ ലേബലുകള്‍ നിര്‍ബന്ധമെന്ന് ഭക്ഷ്യ സുരക്ഷാ വകുപ്പ്; 'ഷവര്‍മയ്ക്ക് മാത്രമല്ല, ഊണിനും സ്നാക്ക്സിനും ബാധകം';തീരുമാനം ഭക്ഷ്യ വിഷബാധ വര്‍ധിക്കുന്ന സാഹചര്യത്തില്‍


തിരുവനന്തപുരം; പാര്‍സല്‍ ഭക്ഷണ കവറിന് പുറത്ത് ഭക്ഷണം തയ്യാറാക്കിയ സമയം ഉള്‍പ്പെടെ പ്രദര്‍ശിപ്പിക്കുന്ന ലേബലുകള്‍ നിര്‍ബന്ധമായും പതിപ്പിക്കണമെന്ന് ഭക്ഷ്യ സുരക്ഷാ കമ്മീഷണറുടെ നിര്‍ദേശം.

ലേബലില്‍ ഭക്ഷണം തയ്യാറാക്കിയ സമയം, ഉപയോഗിക്കേണ്ട സമയ പരിധി എന്നിവ കൃത്യമായി രേഖപ്പെടുത്തണം. ഈ നിയമം കര്‍ശനമായി നടപ്പിലാക്കുവാന്‍ കമ്മീഷണര്‍ ജാഫര്‍ മാലിക് നിര്‍ദ്ദേശം നല്‍കിയത് കടകളില്‍ നിന്നും വില്‍പ്പന നടത്തുന്ന പാകം ചെയ്ത പാര്‍സല്‍ ഭക്ഷണത്തിന് ലേബല്‍ പതിക്കണമെന്ന നിയമം ഉണ്ടെങ്കിലും കടയുടമകള്‍ പാലിക്കുന്നില്ലെന്നത് ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ്.

ഈ തീരുമാനം എടുത്തത് പാര്‍സല്‍ ഭക്ഷണം ഉപയോഗിക്കേണ്ട സമയപരിധി കഴിഞ്ഞതിന് ശേഷം കഴിക്കുന്നത് മൂലം ഭക്ഷ്യ വിഷബാധ വര്‍ധിക്കുന്ന സാഹചര്യത്തിലാണ്.പാകം ചെയ്ത് രണ്ട് മണിക്കൂറിനുള്ളില്‍ ഉപയോഗിക്കണമെന്നാണ് ഭക്ഷ്യസുരക്ഷാ ഗുണനിലവാര നിയമപ്രകാരമുള്ളത്.നിലവില്‍ പായ്ക്കറ്റുകളില്‍ വില്‍പ്പന നടത്തുന്ന ഭക്ഷണത്തില്‍ ലേബല്‍ നിര്‍ബന്ധമാണ്. എന്നാല്‍ കടകളില്‍ നിന്നും വാങ്ങുന്ന പാര്‍സലുകളില്‍ ഭക്ഷണം തയ്യാറാക്കിയ സമയത്തെ സംബന്ധിച്ചോ ഉപയോഗിക്കേണ്ട സയമ പരിധിയെക്കുറിച്ചോ ഉപഭോക്താക്കള്‍ക്ക് ധാരണയില്ല. പലരും പാര്‍സല്‍ ഭക്ഷണം വാങ്ങി സ്വന്തം സൗകര്യത്തിനനുസരിച്ച് കഴിക്കുന്നതവരാണ്. ഷവര്‍മ പോലുള്ള ഭക്ഷണം സമയപരിധി പിന്നിട്ടത്തിന് ശേഷം കഴിക്കുന്നത് അപകടകരമാണെന്നും ഭക്ഷ്യ സുരക്ഷാ കമ്മീഷന്‍ വ്യക്തമാക്കി.ഈ നിയമം കടകളില്‍ നിന്നും പാര്‍സലായി വില്‍പ്പന നടത്തുന്ന ഊണ്, സ്‌നാക്കസ് , മറ്റ് ഭക്ഷണങ്ങള്‍ എന്നിവയക്കും ബാധകമാണ്.
ഓണ്‍ലൈന്‍ വഴി വിപണനം നടത്തുന്ന ഭക്ഷണ പായ്ക്കറ്റുകളിലും ലേബല്‍ പതിക്കണം. ലേബല്‍ പതിക്കാതെ പാര്‍സല്‍ ഭക്ഷണം വില്‍പ്പന നടത്തുന്നത് നിലവില്‍ നിരോധിച്ചിട്ടുണ്ട്.

Ads by Google

Post a Comment

Previous Post Next Post
Join Our Whats App Group