Join News @ Iritty Whats App Group

യുവ വൈദികൻ സിറില്‍ തോമസ് കുറ്റിക്കല്‍ അന്തരിച്ചു



ണ്ണൂര്‍: യുവ വൈദികൻ ഫാദര്‍ സിറില്‍ തോമസ് കുറ്റിക്കല്‍ (37) നിര്യാതനായി. കപ്പൂച്ചിൻ സഭയുടെ കണ്ണൂര്‍ പാവനാത്മ പ്രൊവിൻസിലെ വൈദികനായിരുന്നു.
നിലമ്ബൂര്‍ മണിമൂളി സ്വദേശിയാണ്. 

2015 നവംബര്‍ 14ന് മാനന്തവാടി രൂപത ബിഷപ്പ് മാര്‍ ജോസ് പൊരുന്നേടത്തില്‍ നിന്നും വൈദിക പട്ടം സ്വീകരിച്ചു. ബംഗ്ലാദേശിലും കുവൈത്തിലും ഉത്തരേന്ത്യയിലും മിഷണറിയായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. 

മൃതദേഹം ബുധനാഴ്ച ഉച്ചവരെ കോഴിക്കോട് കുണ്ടായിത്തോട് സെന്‍റ് ആൻ്റണീസ് ആശ്രമ ദേവാലയത്തില്‍ പൊതുദര്‍ശനത്തിന് വയ്ക്കും. ഉച്ചയ്ക്ക് ശേഷം കപ്പുച്ചിൻ സഭയുടെ കണ്ണൂര്‍ ഇരിട്ടി പട്ടാരത്തുള്ള വിമലഗിരി ആശ്രമത്തിലേക്ക് കൊണ്ടുപോകും. വ്യാഴാഴ്ച രാവിലെ 10 മണിക്ക് സംസ്കാര ശുശ്രൂഷകള്‍ നടത്തും. 

മണിമൂളി കുറ്റിക്കല്‍ തോമസിന്‍റെയും മോഹിനിയുടെയും മകനാണ്. സഹോദരൻ അഗസ്റ്റിൻ തോമസ്.

Post a Comment

Previous Post Next Post
Join Our Whats App Group