Join News @ Iritty Whats App Group

പുന്നാട് ടൗണില്‍ വാഹനാപകടം പതിവാകുന്നു;ടിപ്പര്‍ ലോറികള്‍ കൂട്ടിയിടിച്ച്‌ ഡ്രൈവര്‍ക്ക് പരിക്ക്

ഇരിട്ടി: പുന്നാട് ടൗണില്‍ വാഹനാപകടം പതിവാകുന്നു. ഇന്നലെ ഉച്ചയോടെ ടൗണില്‍ ടിപ്പര്‍ ലോറിക്ക് പിന്നില്‍ മറ്റൊരു ടിപ്പര്‍ ലോറിയിടിച്ച്‌ ഡ്രൈവര്‍ക്ക് പരിക്കേറ്റു.

ഡ്രൈവര്‍ ഷിനോജ് (34 ) നാണ് പരിക്കേറ്റത്.

മട്ടന്നൂര്‍ ഭാഗത്തു നിന്നും ഇരിട്ടി ഭാഗത്തേക്ക് വരികയായിരുന്നു വലിയ ടിപ്പര്‍ ലോറിക്ക് പിന്നില്‍ അതെ ദിശയില്‍ വരികയായിരുന്ന ചെറിയ ടിപ്പര്‍ ലോറി ഇടിക്കുകയായിരുന്നു. വാഹനത്തിന്‍റെ മുൻവശം പൊളിച്ചാണ് ആളെ പുറത്തെടുത്തത്. ഷിനോജിനെ ഇരിട്ടി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തലശേരി വളവുപാറ റോഡിന്‍റെ നിര്‍മാണം പൂര്‍ത്തിയായതോടെ ചെറുതും വലുതുമായ അപകട പരമ്ബര തന്നെയാണ് നടക്കുന്നത്. 

രണ്ട് കൊല്ലത്തിനിടയില്‍ മൂന്ന് പേര്‍ക്കാണ് പുന്നാട് ടൗണിലുണ്ടായ അപകടത്തില്‍ ജീവൻ നഷ്ടമായത്. കീഴൂര്‍ കുന്ന് എം.ജി. കോളജ് മുതല്‍ ഉളിയില്‍കുന്നിന് കീഴെ വരെ ഒരു കിലോമീറ്ററോളം വരുന്ന ഭാഗങ്ങളിലാണ് നിരന്തരം അപകടം ഉണ്ടാകുന്നത്. നിരന്തരം അപകടക്കെണിയായി മാറിയ കീഴൂര്‍കുന്നിനുകീഴെ റോഡില്‍ പുന്നാട് ടൗണില്‍ വേഗതാ നിയന്ത്രണ സംവിധാനം ഒരുക്കണമെന്ന് ഓട്ടോ ഡ്രൈവറായ വി.എം രത്‌നാകരൻ ആവ‍‍ശ്യപ്പെട്ടു.

Post a Comment

Previous Post Next Post
Join Our Whats App Group