Join News @ Iritty Whats App Group

ഇരിട്ടി താലൂക്കിൽ 608 കുടുംബങ്ങൾക്ക് കൂടി മുൻഗണനാ റേഷൻ കാർഡ്



ഇരിട്ടി: ഇരിട്ടി താലൂക്കിൽ 608 കുടുംബങ്ങൾക്ക് കൂടി മുൻഗണാ റേഷൻ കാർഡ് അനുവദിച്ചു. മുൻഗണനാ കാർഡ് ലഭിക്കാൻ അർഹരായ 880 കുടുംബങ്ങളെയാണ് കണ്ടെത്തിയിരുന്നത്. മുൻഗണന അർഹിക്കുന്ന അവശേഷിക്കുന്ന കുടുംബങ്ങൾക്ക് അലോട്ട്‌മെന്റ് അനുസരിച്ച് കാർഡ് പിന്നീട് അനുവദിക്കും. ആയിരക്കണക്കിന് അപേക്ഷകളാണ് നിലവിലുളള റേഷൻ കാർഡ് മുൻഗണനാ വിഭാഗത്തിലേക്ക് മാറ്റികിട്ടുന്നതിന് താലൂക്ക് സപ്ലൈ ഓഫീസിലും മറ്റുമായി ലഭിച്ചിരുന്നത്. നവകേരള സദസിലും നുറുകണക്കിന് അപേക്ഷകൾ ലഭിച്ചിരുന്നു. ത്തരം ലിസ്റ്റുകളിൽ നിന്നുമാണ് തീർത്തും ദരിദ്രരായ കുടുംബങ്ങളിലെ 880പേരിൽ 608 പേർക്ക് ആദ്യഘട്ടത്തിൽ കാർഡ് അനുവദിച്ചത്.
ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ നടന്ന ചടങ്ങിൽ സണ്ണിജോസഫ് എം എൽ എ മുൻഗണനാ കർഡുകൾ വിതരണം ചെയ്തു. ഇരിട്ടി നഗരസഭാ ചെയർപേഴ്‌സൺ കെ. ശ്രീലത അധ്യക്ഷത വഹിച്ചു. ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. വേലായുധൻ മുഖ്യാതിഥിയായിരുന്നു. താലൂക്ക് സപ്ലൈ ഓഫീസർ എ.കെ. റജീന, ഇരിട്ടി നഗരസഭാ കൗൺസിലർ കെ. നന്ദനൻ, തില്ലങ്കേരി ഗ്രാമപഞ്ചായത്ത് അംഗം എൻ. മനോജ്, റേഷനിംങ് ഇൻസ്‌പെക്ടർ അനൂപ് കുമാർ മുരിക്കൻ എന്നിവർ സംസാരിച്ചു.

Post a Comment

Previous Post Next Post
Join Our Whats App Group