പയ്യാവൂര്‍: ലക്ഷങ്ങളുടെ കടബാധ്യതയെത്തുടര്‍ന്നു സാമ്പത്തിക പ്രതിസന്ധിയിലായ ക്ഷീരകര്‍ഷകന്‍ ജീവനൊടുക്കി. ചീത്തപ്പാറയിലെ മറ്റത്തില്‍ ജോസഫിനെ (തങ്കച്ചന്‍- 57) യാണ് ഇന്നലെ രാവിലെ വീട്ടുവളപ്പിലെ റബര്‍ മരത്തില്‍ തുങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.
ഏതാനും വര്‍ഷം മുമ്പ് ഏറ്റവും കൂടുതല്‍ പാല്‍ അളന്ന മികച്ച ക്ഷീര കര്‍ഷകനുള്ള ഇരിക്കൂര്‍ ബ്ലോക്ക് തല പുരസ്‌കാരം ഇദ്ദേഹത്തിനു ലഭിച്ചിരുന്നു. നിലവില്‍ ചന്ദനക്കാംപാറ ചാപ്പക്കടവില്‍ ചിക്കന്‍ സ്‌റ്റാളും ഇറച്ചി വില്‍പ്പനക്കുള്ള കോള്‍ഡ് സ്‌റ്റോറേജും നടത്തി വരികയായിരുന്നു.
വിവിധ ധനകാര്യ സ്‌ഥാപനങ്ങളിലായി ലക്ഷക്കണക്കിനു രൂപയുടെ കട ബാധ്യത ഉണ്ടായിരുന്നതായാണ് വിവരം. പയ്യാവൂര്‍ പോലീസ് ഇന്‍ക്വസ്‌റ്റ് നടത്തി പോസ്‌റ്റ്‌മോര്‍ട്ടത്തിനയച്ച മൃതദേഹം വൈകുന്നേരം പൈസക്കരി ദേവമാതാ ഫൊറോന പള്ളി സെമിത്തേരിയില്‍ സംസ്‌കരിച്ചു. ഭാര്യ: ഏലിയാമ്മ (ആടാംപാറ തോട്ടുപുറത്ത് കുടുംബാംഗം). മക്കള്‍: ജിമിനീഷ്, ജിജേഷ്. മരുമക്കള്‍: വിജിലി കാവുംപുറത്ത് (ചെങ്ങളായി), ഷിജിന പുതുപ്പറമ്പില്‍ (ചീമേനി).
إرسال تعليق