Join News @ Iritty Whats App Group

ലോക്‌സഭയില്‍ പ്രതിഷേധിച്ചവരില്‍ ഒരാള്‍ മകനാണെന്ന് മൈസൂര്‍ സ്വദേശി ; എഞ്ചിനീയറിംഗ് കഴിഞ്ഞിട്ടും ജോലി കിട്ടാത്തയാള്‍ ; സമൂഹത്തിന് ഭീഷണിയെങ്കില്‍ അവനെ തൂക്കിലേക്കണമെന്ന് പിതാവ്


ന്യൂഡല്‍ഹി: ലോക്‌സഭയുടെ സന്ദര്‍ശിക ഗ്യാലറിയില്‍നിന്നു താഴേക്ക് ചാടിയവരില്‍ ഒരാള്‍ തന്റെ മകനാണെന്നു വെളിപ്പെടുത്തി മൈസുരു സ്വദേശി. അക്രമികള്‍ക്ക് പാര്‍ലമെന്റ് പ്രവേശനത്തിനായി പാസ് നല്‍കിയത് ബി.ജെ.പിയുടെ മൈസുരു എംപിയായ പ്രതാപ് സിംഹയാണെന്ന റിപ്പോര്‍ട്ട് പുറത്തുവന്നിരുന്നു. ഇതിനു പിന്നാലെ ടിവിയില്‍ അക്രമിയുടെ ദൃശ്യങ്ങള്‍ കണ്ടതോടെ തന്റെ മകന്‍ മനോരഞ്ജന്‍ ആണ് അതെന്ന് പിതാവ് ദേവരാജ് തുറന്നുപറയുകയായിരുന്നു.

മൂന്നു ദിവസങ്ങള്‍ക്കുമുന്‍പ് ബംഗളുരുവിലേക്കു പോകുന്നുവെന്നു പറഞ്ഞാണ് അയാള്‍ വീടുവിട്ടതെന്ന് ദേവരാജ് വ്യക്തമാക്കി. ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടിയുമായോ സംഘടനകളുമായോ മനോരഞ്ജനു ബന്ധമില്ലെന്നും അദ്ദേഹം പറയുന്നു. എന്‍ജിനീയറിങ് പഠനം പൂര്‍ത്തിയാക്കിയെങ്കിലും മനോരഞ്ജനു ജോലി ലഭിച്ചിട്ടില്ല. മകന്‍ തെറ്റ് ചെയ്തിട്ടുണ്ടെങ്കില്‍ അതിനെ അപലപിക്കുന്നു. സമൂഹത്തിനു ദോഷകരമായി തന്റെ മകന്‍ എന്തെങ്കിലും ചെയ്തിട്ടുണ്ടെങ്കില്‍ അവനെ തൂക്കിലേറ്റണമെന്നാണ് അഭിപ്രായമെന്നും ദേവ്‌രാജ് പറഞ്ഞു.

പാര്‍ലമെന്റില്‍ പ്രതിഷേധം നടത്തിയവര്‍ സന്ദര്‍ശക ഗാലറിയില്‍ കടന്നത് ബി.ജെ.പി: എം.പി. നല്‍കിയ പാസ് ഉപയോഗിച്ച്. െമെസുരുവില്‍നിന്നുള്ള ബി.ജെ.പി: എം.പി. പ്രതാപ് സിംഹയാണ് സന്ദര്‍ശകപാസ് അനുവദിച്ചതെന്നാണ് പുറത്തുവന്ന വിവരം. പ്രതിഷേധക്കാരിലൊരാളുടെ െകെകളില്‍നിന്ന് പ്രതാപ് സിംഹയുടെ ഓഫീസ് അനുവദിച്ച സന്ദര്‍ശക പാസ് കണ്ടെടുത്തിട്ടുണ്ട്. ഈ വിവരം പുറത്തുവന്നതിനു പിന്നാലെ ലോക്‌സഭാ സ്പീക്കര്‍ ഓം ബിര്‍ളയുമായി പ്രതാപ് സിംഹ കൂടിക്കാഴ്ച നടത്തി.

പാസ് അനുവദിക്കാനിടയായ സാഹചര്യം സ്പീക്കറോട് പ്രതാപ് സിംഹ വിശദീകരിച്ചു. െമെസുരുവില്‍നിന്നുള്ള ബി.ജെ.പി: എംപി പ്രതാപ് സിംഹയുടെ പേരിലാണു പ്രതിഷേധക്കാര്‍ ലോക്‌സഭയിലെ സന്ദര്‍ശക പാസ് നേടിയതെന്ന് ഡാനിഷ് അലി എം.പി. പറഞ്ഞു. അതേസമയം, െമെസുരുവിലെ എം.പിയുടെ ഓഫീസിനു മുന്നില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധം നടത്തി.

കര്‍ണാടകയില്‍െ സകലേഷ്പുരില്‍ ജനിച്ച പ്രതാപ് സിംഹ മാധ്യമപ്രവര്‍ത്തകനായാണ് പൊതുജീവിതം ആരംഭിച്ചത്. തുടര്‍ന്നു തന്റെ ഹിന്ദുത്വ നിലപാടുകളിലൂടെ ശ്രദ്ധേയനായി. 2014-ല്‍ രാഷ്ട്രീയത്തില്‍ പ്രവേശിച്ച അദ്ദേഹം െവെകാതെതന്നെ യുവമോര്‍ച്ചയുടെ കര്‍ണാടക ഘടകം അധ്യക്ഷനായി. 2014-ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ െമെസുരുവില്‍നിന്ന് മത്സരിച്ച് 32,000 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ വിജയിച്ചു. തുടര്‍ന്ന് 2019-ലെ തെരഞ്ഞെടുപ്പില്‍ പ്രതാപ് സിംഹ തന്റെ ഭൂരിപക്ഷം 1,38000 വോട്ടായി വര്‍ധിപ്പിച്ചു. നിലവില്‍ ഇന്ത്യന്‍ പ്രസ് കൗണ്‍സില്‍ അംഗം കൂടിയാണ് പ്രതാപ് സിംഹ.

Post a Comment

Previous Post Next Post
Join Our Whats App Group