Join News @ Iritty Whats App Group

നവകേരള സദസ്സില്‍ മന്ത്രി അഹമ്മദ് ദേവർകോവിലിനെതിരെ പരാതി; അന്വേഷണത്തിന് ഉത്തരവിട്ട് മുഖ്യമന്ത്രി


കോഴിക്കോട്: നവകേരള സദസ്സിൽ മന്ത്രി അഹമ്മദ് ദേവർകോവിലിനെതിരെ സാമ്പത്തിക തട്ടിപ്പിന്റെ പേരിൽ ലഭിച്ച പരാതി അന്വേഷിക്കാൻ സർക്കാർ ഉത്തരവ്. കോഴിക്കോട് റൂറൽ എസ്പിയെ ചുമതലപ്പെടുത്തിയെന്ന് പരാതിക്കാരനായ വടകര സ്വദേശി യൂസഫിന് മറുപടി ലഭിച്ചു. 2015 മുതൽ വടകര മജിസ്ട്രേറ്റ് ഫസ്റ്റ് ക്ലാസ് കോടതിയിൽ നടന്നുവന്ന കേസിൽ രണ്ടുവർഷം ജയിൽ ശിക്ഷയും 63 ലക്ഷം രൂപ പിഴയും നൽകാൻ കോടതി വിധിച്ചിരുന്നു.

അഹമ്മദ് ദേവർകോവിൽ നൽകിയ അപ്പീൽ പരിഗണിച്ച് ജയിൽ ശിക്ഷ ഒഴിവാക്കുകയും 63 ലക്ഷം രൂപ പരാതിക്കാരനായ യൂസഫിന് നൽകുകയും ചെയ്യാൻ കോടതി ഉത്തരവിട്ടു. നവകേരള സദസ്സ് പരിപാടിക്ക് ശേഷം ഡിസംബറിൽ സ്ഥാനം ഒഴിയാനിരിക്കെയാണ് മന്ത്രിക്കെതിരെ അന്വേഷണത്തിന് സർക്കാർ ഉത്തരവിട്ടിരിക്കുന്നത്. മന്ത്രി അഹ്‌മദ്‌ ദേവർകോവിലിനെതിരെ അന്വേഷണത്തിന് ഉത്തരവ്, നവ കേരള സദസ്സിൽ കൊടുത്ത പരാതിയിലാണ് നടപടി.

നവംബർ 24നായിരുന്നു നവകേരള സദസില്‍ മന്ത്രി അഹമ്മദ് ദേവര്‍കോവിലിനെതിരെ മുഖ്യമന്ത്രിക്ക് പരാതി ലഭിച്ചത്. അഹമ്മദ് ദേവര്‍കോവില്‍ ഉള്‍പ്പെട്ട സാമ്പത്തിക തട്ടിപ്പ് കേസിലെ 63 ലക്ഷം രൂപ നല്‍കണമെന്ന കോടതി വിധി നടപ്പാക്കികിട്ടാന്‍ സഹായിക്കണമെന്നായിരുന്നു പരാതിയിലെ ആവശ്യം. മുട്ടുങ്ങല്‍ സ്വദേശി എ കെ യൂസഫ് ആണ് പരാതി നല്‍കിയത്. നേരത്തെയും പരാതി നല്‍കിയിരുന്നു എന്നാല്‍ ഇതിന് മറുപടി ലഭിക്കാത്തതിനാണ് യൂസഫ് നവകേരള സദസ്സിലെത്തി മുഖ്യമന്ത്രിക്ക് നേരിട്ട് പരാതി നല്‍കിയത്.

Post a Comment

أحدث أقدم
Join Our Whats App Group