വടകര: കോഴിക്കോട് ഓര്‍ക്കാട്ടേരിയിലെ ഷബ്‌നയുടെ ആത്മഹത്യയില്‍ പോലീസിനോട് റിപ്പോര്‍ട്ട് തേടി വനിതാ കമ്മീഷന്‍. കേസിലെ പ്രതികള്‍ക്കെതിരെ ആത്മഹത്യാപ്രേരണ കുറ്റവും സ്ത്രീധന നിരോധന വകുപ്പും ചേര്‍ത്ത് ശക്തമായ നടപടിയെടുക്കണമെന്നും അധ്യക്ഷ പി സതീദേവി ആവശ്യപ്പെട്ടു. കുറ്റര്‍ക്കെതിരെ എളുപ്പം ജാമ്യം ലഭിക്കുന്ന വകുപ്പുകളാണ് നിലവില്‍ ചുമത്തിയിരിക്കുന്നത്. അതിനാല്‍ നിലവിലെ അന്വേഷണത്തിന്റെ റിപ്പോര്‍ട്ടും വനിതാ കമ്മീഷന്‍ പോലീസില്‍ നിന്നും തേടിയിട്ടുണ്ട്.
അതേസമയം ഷബ്നയുടെ ബന്ധുക്കള്‍ കോഴിക്കോട് റൂറല്‍ പോലീസ് സൂപ്രണ്ടിനെ നേരിട്ട് കണ്ട് അന്വേഷണം ഊര്‍ജിതമാക്കണമെന്നും ആവശ്യപ്പെട്ടു. എംഎല്‍എ കെ പി കുഞ്ഞമ്മദ് കുട്ടിയുടെ നേതൃത്വത്തിലാണ് ബന്ധുക്കള്‍ കോഴിക്കോട് റൂറല്‍ പോലീസ് സുപ്രണ്ടിനെ കണ്ട് അന്വേഷണത്തിലെ മെല്ലെ പോക്കില്‍ അതൃപ്തി അറിയിച്ചത്.
ഷബ്‌നയ്ക്ക് നേരെയുള്ള ഗാര്‍ഹി പീഡനത്തിന്റെ തെളിവുകള്‍ സഹിതം അഞ്ചുപേര്‍ക്കെതിരെ ഷബ്നയുടെ കുടുംബം പരാതിപ്പെട്ടിരുന്നു. അമ്മാവന്‍ ഹനീഫയെ മാത്രമാണ് പോലീസ് ഇതുവരെ അറസ്റ്റ് ചെയ്തത്. ആരോപണ വിധേയരായ മറ്റുള്ളവര്‍ ഒളിവില്‍ പോയെന്നാണ് പോലീസ് നല്‍കുന്ന സൂചന. ബന്ധുക്കളുടെ മൊഴി അന്വേഷണ സംഘം വീണ്ടും രേഖപ്പെടുത്തും.
Post a Comment