കോട്ടയം: നവകേരള സദസ്സിന് പണം അനുവദിച്ച പഞ്ചായത്ത് പ്രസിഡൻ്റിനെ കോൺഗ്രസ് സസ്പെൻഡ് ചെയ്തു. കോട്ടയം വെച്ചൂർ പഞ്ചായത്ത് പ്രസിഡൻ്റ് കെ ആർ ഷൈലകുമാറിനെയാണ് പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്നും ഭാരവാഹിത്വത്തിൽ നിന്നും സസ്പെൻഡ് ചെയ്തത്. കോൺഗ്രസിന് ഭൂരിപക്ഷമുള്ള പഞ്ചായത്ത് ഭരണസമിതി പാർട്ടി നിർദ്ദേശം ലംഘിച്ച് അമ്പതിനായിരം രൂപ നവകേരള സദസ്സിന് സംഭാവന നൽകിയിരുന്നു. ഇതിനെ തുടർന്നാണ് പ്രസിഡൻ്റിനെ കോൺഗ്രസ് സസ്പെൻഡ് ചെയ്തത്.
നവകേരള സദസിന് പണം അനുവദിച്ചു; പഞ്ചായത്ത് പ്രസിഡൻ്റിനെ സസ്പെൻഡ് ചെയ്ത് കോൺഗ്രസ്
News@Iritty
0
Post a Comment