Join News @ Iritty Whats App Group

ഇന്ത്യയിലെ മുഖ്യമന്ത്രിമാരില്‍ അന്‍പത് ശതമാനവും വനിതകള്‍ ആകണം; സ്ത്രീകളെ മാറ്റി നിറുത്തരുതെന്ന് രാഹുല്‍ ഗാന്ധി

അടുത്ത പത്ത് വര്‍ഷത്തിനുള്ളില്‍ ഇന്ത്യയിലെ മുഖ്യമന്ത്രിമാരില്‍ അന്‍പത് ശതമാനവും വനിതകള്‍ ആകണമെന്ന ആഗ്രഹം വെളിപ്പെടുത്തി രാഹുല്‍ ഗാന്ധി. സ്ത്രീകളാണ് സമൂഹത്തില്‍ നിന്നും കൂടുതലായി മാറ്റി നിറുത്തപ്പെടുന്നതെന്നും അതിന് മാറ്റമുണ്ടാകണമെന്നും രാഹുല്‍ പറഞ്ഞു. കൊച്ചി മറൈന്‍ ഡ്രൈവില്‍ മഹിളാ കോണ്‍ഗ്രസ് സംസ്ഥാന കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു രാഹുല്‍ ഗാന്ധി.

ഇന്ത്യയില്‍ കോണ്‍ഗ്രസും ബിജെപിയും സ്ത്രീകളെ എങ്ങനെയാണ് പരിഗണിക്കുന്നതെന്ന് മനസിലാക്കണമെന്നും രാഹുല്‍ ഗാന്ധി അഭിപ്രായപ്പെട്ടു. ആര്‍എസ്എസിന്റെ പ്രവര്‍ത്തകരായ സ്ത്രീകളുമായി അധികാരം പങ്കിടുന്നില്ല. കോണ്‍ഗ്രസിന്റെ പാരമ്പര്യം അങ്ങനെയല്ലെന്നും രാഹുല്‍ കൂട്ടിച്ചേര്‍ത്തു.

‘ഉത്സാഹ്’ എന്ന പേരില്‍ സംഘടിപ്പിച്ച കണ്‍വെന്‍ഷനില്‍ ‘ഇന്ത്യയെ വീണ്ടെടുക്കാന്‍ പെണ്‍കരുത്ത് രാഹുല്‍ ഗാന്ധിക്കൊപ്പം’ എന്ന മുദ്രാവാക്യവുമായാണ് മഞ്ചേശ്വരം മുതല്‍ പാറശ്ശാല വരെയുള്ള വനിതാ കോണ്‍ഗ്രസ് പ്രതിനിധികളാണ് സമ്മേളനത്തില്‍ പങ്കെടുത്തത്. എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍, കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍, പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ തുടങ്ങിയവരും കണ്‍വെന്‍ഷനില്‍ പങ്കെടുത്തു.

Post a Comment

Previous Post Next Post
Join Our Whats App Group