ന്യൂഡല്‍ഹി: ചൈനയില്‍ കുട്ടികളില്‍ പടരുന്ന അജ്ഞാത ന്യൂമോണിയ ഡല്‍ഹിയിലെ എയിംസില്‍ കണ്ടെത്തിയെന്ന റിപ്പോര്‍ട്ട് അസംബന്ധമെന്ന് കേന്ദ്ര ആരോഗ്യമന്രഎതാലയം. ചൈനയിലേതിന് സമാനമായ ന്യൂമോണിയ ബാക്ടീരിയകളെ ഡല്‍ഹി എയിംസില്‍ കണ്ടെത്തിയെന്ന വാര്‍ത്തകള്‍ തെറ്റിദ്ധാരണാജനകവും വാസ്തവമില്ലാത്തതുമാണ്.
മൈക്രോപ്ലാസ്മ ന്യൂമോണിയ എന്നത് സര്‍വസാധാരണയായി കണ്ടുവരുന്ന ന്യൂമോണിയ ബാട്കീരിയയാണ്. എയിംസില്‍ കണ്ടെത്തിയ ന്യൂേോണിയ കേസുകള്‍ക്ക് ചൈനയില്‍ അടുത്തിടെ കുട്ടികളില്‍ വ്യാപകമായി പടര്‍ന്നുപിടിക്കുന്ന അജ്ഞാത ന്യൂമോണിയയുമായി യാതൊരുതരത്തിലുളള ബന്ധവുമില്ലെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.
ചൈനയില്‍ പടര്‍ന്നുപിടിക്കുന്ന അജ്ഞാത ന്യൂമോണിയയുടെ പശ്ചാത്തലത്തില്‍ സംസ്ഥാനങ്ങള്‍ക്ക് കേന്ദ്ര ആരോഗ്യമന്ത്രാലയം നേരത്തെ ജാഗ്രതാ നിറദേശം നല്‍കിയിരുന്നു. ശ്വാസകോശ സംബന്ധമായ അസുഖവുമായി എത്തുന്ന രോഗികള്‍ക്ക് മതിയായ ചികിത്സ ഉറപ്പാക്കാന്‍ ആശുപത്രികളും ആരോഗ്യപ്രവര്‍ത്തകരും പരിപൂര്‍ണ സജ്ജമായിരിക്കണമെന്ന് നിര്‍ദേശത്തില്‍ പറയുന്നു. സീസണലായി ഉണ്ടാകുന്ന പനി പോലുളള അസുഖങ്ങളില്‍ ജനങ്ങള്‍ അതീവജാഗ്രത പാലിക്കണമെന്ന് നിര്‍ദേശിച്ചിട്ടുണ്ട്.
Media reports claiming detection of bacterial cases in AIIMS Delhi linked to the recent surge in Pneumonia cases in China are misleading and inaccurate. Mycoplasma pneumonia is the commonest bacterial cause of community-acquired pneumonia. Pneumonia Cases in AIIMS Delhi have no… pic.twitter.com/rZkpgPEwv1— ANI (@ANI) December 7, 2023
Ads by Google
Post a Comment