ലോകസഭാ തിരഞ്ഞെടുപ്പില്‍ തൃശൂരില്‍ ബിജെപിക്ക് വിജയസാധ്യതയില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. തൃശൂരില്‍ ബിജെപിക്ക് ഒന്നും ചെയ്യാനാവില്ല. തൃശൂര്‍ എടുക്കുമെന്ന് പറയുന്നതെല്ലാം വെറുതെയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
വയനാട്ടില്‍ ഇടതുമുന്നണിക്ക് സ്ഥാനാര്‍ത്ഥിയുണ്ടാകും. ഇടതുമുന്നണിക്കെതിരെ രാഹുല്‍ ഗാന്ധി മത്സരിക്കണോ എന്ന് തീരുമാനിക്കേണ്ടത് കോണ്‍ഗ്രസാണ് . ബിജെപിക്കെതിരെയാണോ ഇടതുപക്ഷത്തിനെതിരയാണോ കോണ്‍ഗ്രസ് മത്സരിക്കുന്നത് എന്നും അദ്ദേഹം ചോദിച്ചു.
ചെന്നൈയില്‍ വന്‍ മഴക്കെടുതിയാണ്. തമിഴ് നാട് മുഖ്യമന്ത്രിയുമായി സംസാരിച്ചിരുന്നു. ആവശ്യമായ സഹായം നല്‍കുമെന്നും ദുരിതം അനുഭവിക്കുന്നവരെ ചേര്‍ത്തു നിര്‍ത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
കര്‍ഷകരെ കയ്യൊഴിഞ്ഞ് കുത്തകകളെ സഹായിക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍. കേന്ദ്ര വിഹിതം കൃത്യമായി നല്‍കാതെ സംസ്ഥാനത്തെ ബുദ്ധിമുട്ടിക്കുകയാണ്.
നെല്ല് സംഭരിച്ച വകയില്‍ 790 കോടി ലഭിക്കാനുണ്ട്. എന്നാല്‍ കേന്ദ്രത്തില്‍ നിന്നുള്ള തുകക്ക് കാത്തു നില്‍ക്കാതെ കര്‍ഷകര്‍ക്ക് സംസ്ഥാനം പണം നല്‍കുകയാണ് ചെയ്യുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. തൃശൂര്‍ കേന്ദ്രീകരിച്ച് ബിജെപി സ്ഥാനാര്‍ത്ഥിയായി നിര്‍ണയിച്ചിരിക്കുന്ന സുരേഷ് ഗോപി പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുകയാണ്. ഇതിനെക്കുറിച്ചുള്ള ചോദ്യത്തിനാണ് മുഖ്യമന്ത്രി മറുപടി പറഞ്ഞത്.
إرسال تعليق