Join News @ Iritty Whats App Group

മഴയിലും വെള്ളപ്പൊക്കത്തിലും ചെന്നൈ നഗരം വിറച്ചു; വിമാന, ട്രെയിന്‍, ബസ് ഗതാഗതങ്ങള്‍ സതംഭിച്ചു ; ചുഴലിക്കാറ്റ് ഭീഷണിയും



മിഷാംഗ് ചുഴലിക്കാറ്റിന്‍െ പശ്ചാത്തലത്തില്‍ ചെന്നൈ നഗരത്തെ വെള്ളത്തിലാക്കി ദുരിത മഴയുടെ പെയ്ത്ത് തുടരുന്നു. നഗരത്തിലെ മിക്കയിടത്തും വെള്ളം കയറിയപ്പോള്‍ വിമാന, ട്രെയിന്‍, ബസ് ഗതാഗതങ്ങളെയെല്ലാം രൂക്ഷമായി ബാധിച്ചിരിക്കുകയാണ്. തമിഴ്‌നാട്ടിലെ ആറു ജില്ലകള്‍ക്കാണ് പ്രളയത്തെ തുടര്‍ന്ന് അവധി നല്‍കിയിരിക്കുന്നത്. കനത്ത മഴയെ തുടര്‍ന്ന് പലയിടത്തും ജനജീവിതം നിശ്ചലമായ അവസ്ഥയിലാണ്.

ട്രെയിനുകളും വിമാനങ്ങളും സര്‍വീസ് റദ്ദാക്കിയിരിക്കുകയാണ്. 20 വിമാനങ്ങള്‍ സര്‍വീസ് റദ്ദാക്കിയപ്പോള്‍ 26 എണ്ണം വൈകുകയാണ്. എംടിസി യുടെ 2,800 ബസുകളില്‍ 600 എണ്ണം മാത്രമാണ് പ്രവര്‍ത്തിക്കുന്നത്. വെള്ളപ്പൊക്കം മൂലം ബസ് കണ്ടക്ടര്‍മാര്‍ക്കും ഡ്രൈവര്‍മാര്‍ക്കും ജോലിക്ക് എത്താന്‍ കഴിയുന്നില്ല. ഓട്ടോറിക്ഷകള്‍ രണ്ടും മൂന്നും കിലോമീറ്റര്‍ പോകാന്‍ പോലും 500 രൂപ വരെ ചോദിക്കുന്നതായും വിവരമുണ്ട്. സ്വകാര്യ സ്ഥാപനങ്ങള്‍ ജീവനക്കാര്‍ക്ക് വര്‍ക്ക് ഫ്രം ഹോമും അനുവദിച്ചിട്ടുണ്ട്.

വടക്കന്‍ ചെന്നൈയില്‍ കനത്തമഴയാണ് ചെന്നെയുടെ മിക്ക ഭാഗത്തും കനത്ത മഴ തന്നെയാണ്. ശക്തമായ കാറ്റിനൊപ്പം കനത്ത മഴയും പെയ്യുകയാണ്. കാണത്തൂരില്‍ അടുത്തിടെ നിര്‍മ്മിച്ച മതില്‍ ഇടിഞ്ഞു വീണ് രണ്ടു മരണവും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. കീഴക്കാന്‍ തീരദേശ റോഡിനോട് ചേര്‍ന്നായിരുന്നു അപകടം. രണ്ടുപേര്‍ മരണമടയുകയും ഒരാള്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. നഗരത്തില്‍ മിക്കയിടത്തും വൈദ്യൂതി ബന്ധങ്ങളും വിഛേദിച്ചിരിക്കുകയാണ്. ഇന്റര്‍നെറ്റിനും തടസ്സം നേരിട്ടിരിക്കുകയാണ്. വീടിന് പുറത്തിറങ്ങരുതെന്ന് നിര്‍ദേശമുണ്ട്.

അതിനിടെ ചുഴലിക്കാറ്റിന് തീവ്രത കൂടുകയാണ്. മണിക്കൂറില്‍ 60-70 കി.മീ. വേഗതയില്‍ എത്തിയ ചുഴലിക്കാറ്റ് ഇപ്പോ 80 ലേക്കും കടന്നിരിക്കുകയാണ്. ചെങ്കല്‍പേട്ട്, കാഞ്ചീപുരം, ചെന്നൈ, തിരുവള്ളൂര്‍ ജില്ലകളില്‍ കാറ്റ് വീശാന്‍ സാധ്യതയുണ്ട്. തമിഴനാടിനും ആന്ധ്രയ്ക്കും ഇടയിലായി തീവ്ര ചുഴലിക്കാറ്റ് വീശുമെന്നാണ് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം നല്‍കിയിട്ടുള്ള മുന്നറിയിപ്പ്. ചെന്നൈയില്‍ ഒട്ടുമിക്ക റോഡിലൂം വെള്ളംകയറി.

Ads by Google

Post a Comment

Previous Post Next Post
Join Our Whats App Group