തിരുവനന്തപുരം: യുവ ഡോക്ടർ ഷഹനയുടെ മരണത്തിൽ ആരോപണ വിധേയനായ ഡോ റുവൈസ് പിടിയിലായത് മുൻകൂർ ജാമ്യത്തിനുള്ള നീക്കത്തിനിടയിൽ. കൊല്ലം കരുനാഗപ്പള്ളിയിലെ ബന്ധുവിന്റെ വീട്ടിൽ നിന്നായിരുന്നു റുവൈസിനെ പൊലീസ് കസ്റ്റഡിയിലെടുക്കുന്നത്. ഷഹനയുടെ മരണത്തിൽ പ്രതിഷേധം ശക്തമായതോടെ പൊലീസിന് മേൽ സമ്മർദം കടുക്കുകയായിരുന്നു. റുവൈസ് ഒളിവിൽ പോകാൻ തയ്യാറെടുക്കുന്നതിനിടെയാണ് പിടിയിലാവുന്നത്. നേരത്തെ, ഡോ റുവൈസിനെ ഹോസ്റ്റലിലും വീട്ടിലും തിരഞ്ഞെങ്കിലും കണ്ടെത്താനായിരുന്നില്ല. പെൺകുട്ടിയുടെ മാതാവും സഹോദരനും നൽകിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് റുവൈസിനെതിരെ കേസെടുത്തത്.
റുവൈസിന് പിടി വീണത് മുൻകൂർ ജാമ്യത്തിനുള്ള നീക്കത്തിനിടയിൽ; തെളിവുകൾ ശേഖരിച്ച് പൊലീസ്, ചോദ്യം ചെയ്യൽ തുടരുന്നു
News@Iritty
0
Post a Comment