കൊല്ലം: ഓയൂര്‍ ഓട്ടുമലയില്‍നിന്ന് ആറു വയസുകാരിയെ തട്ടിക്കൊണ്ടു പോയ കേസിലെ പ്രതി യുട്യൂബറായിരുന്ന അനുപമയുടെ ഫെയ്‌സ്ബുക്ക് പേജ് വീണ്ടും സജീവമായി. യുട്യൂബില്‍ നേരത്തേ പോസ്റ്റ് ചെയ്ത വിഡിയോകളാണ് അനുപമ പത്മന്‍ എന്ന പേരിലുള്ള ഫെയ്‌സ്ബുക്ക് പേജില്‍ അപ്‌ലോഡ് ചെയ്തിട്ടുള്ളത്. പേജ് മറ്റാരോ ദുരുപയോഗം ചെയ്തുവെന്നാണ് െസെബര്‍ വിദഗ്ധരുടെ സംശയം.
കഴിഞ്ഞ മേയില്‍ സൃഷ്ടിച്ച പേജ് നവംബര്‍ 17-നാണ് അനുപമ പത്മന്‍ എന്ന പേരിലേക്ക് മാറ്റിയത്. അനുപമയ്ക്ക് മറ്റൊരു ഫെയ്‌സ്ബുക്ക് പേജുമുണ്ട്. അതില്‍ അവസാനത്തെ പോസ്റ്റ് ഓഗസ്റ്റ് മാസത്തിലേതാണ്. അനുപമയ്ക്ക് ആര്‍ട്ടിഫിഷല്‍ ഇന്റലിജന്‍സില്‍ നല്ല സാങ്കേതിക പരിജ്ഞാനം ഉണ്ടായിരുന്നതായാണു വിവരം. കൃത്രിമമായി ദൃശ്യങ്ങള്‍ ചമച്ചു പിടിക്കപ്പെട്ടതോടെയാണ് യുട്യൂബില്‍നിന്നുള്ള വരുമാനം നിലച്ചത്.
കെ.ആര്‍. പത്മകുമാര്‍(52), ഭാര്യ എം.ആര്‍. അനിതാകുമാരി(45), മകള്‍ പി. അനുപമ (20) എന്നിവരെ തുടര്‍ ചോദ്യംചെയ്യലിനും തെളിവെടുപ്പിനുമായി ഇന്നു ക്രൈംബ്രാഞ്ച് കസ്റ്റഡിയില്‍ വാങ്ങും. അന്വേഷണസംഘത്തിന്റെ കസ്റ്റഡി അപേക്ഷ കൊട്ടാരക്കര ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി ഇന്നു പരിഗണിക്കും. റൂറല്‍ ജില്ലാ ക്രൈംബ്രാഞ്ച് ഡിെവെ.എസ്.പി: എം.എം. ജോസിന്റെ നേതൃത്വത്തിലുള്ള 13 അംഗ സംഘമാണ് കേസ് അന്വേഷിക്കുന്നത്. അന്വേഷണസംഘത്തിന് പൂയപ്പള്ളി പോലീസ് കേസ് ഡയറി െകെമാറി. പരമാവധി തെളിവുകള്‍ ശേഖരിച്ച ശേഷം ചോദ്യം ചെയ്യാനാണ് ക്രൈംബ്രാഞ്ചിന്റെ തീരുമാനം. ലോക്കല്‍ പോലീസ് അന്വേഷണത്തിനെതിരേ ഉയര്‍ന്ന ആരോപണങ്ങള്‍ കൂടി പരിശോധിച്ചാണ് തുടര്‍ നടപടികള്‍ െകെക്കൊള്ളുക. പിടിയിലായവര്‍ക്കു പുറമേ കേസില്‍ മറ്റാര്‍ക്കെങ്കിലും പങ്കുണ്ടോയെന്നു കണ്ടെത്താനാണ് പ്രധാന ശ്രമം.
െസെബര്‍ വിദഗ്ധരും അന്വേഷണസംഘത്തിലുണ്ട്. കുട്ടിയെ മയക്കാന്‍ ഗുളിക നല്‍കിയെന്ന സംശയത്തെ തുടര്‍ന്ന് ലാബില്‍ രാസപരിശോധനയ്ക്ക് അയച്ച സാമ്പിളുകളുടെ ഫലവും െവെകാതെ ലഭിക്കും. കസ്റ്റഡിയിലെടുത്ത ഫോണുകളില്‍നിന്നും ഡിജിറ്റല്‍ ഉപകരണങ്ങളില്‍നിന്നും തെളിവുകള്‍ കണ്ടെത്താനുള്ള ശ്രമം ആരംഭിച്ചിട്ടുണ്ട്. കുട്ടിയെ കാറില്‍ തട്ടിക്കൊണ്ടു പോകുന്നതിന്റെ ദൃശ്യങ്ങള്‍ പോലീസിന് ലഭിച്ചിട്ടുണ്ട്. കുടുംബാംഗങ്ങളുടെ ഫോണിനു പുറമേ മറ്റൊരാളുടെ ഫോണും പോലീസിന് ലഭിച്ചിട്ടുണ്ട്.
തിരുവനന്തപുരത്തെ പീപ്പിള്‍സ് ഫോര്‍ അനിമല്‍ സംഘടനാ പ്രവര്‍ത്തകര്‍ കഴിഞ്ഞ ദിവസം പത്മകുമാറിന്റെ ചിറക്കരയിലെ ഫാം സന്ദര്‍ശിച്ചു. സംഘടന പ്രവര്‍ത്തക മരിയ ജേക്കബിന്റെ നേതൃത്വത്തിലുള്ള മൂന്നംഗ സംഘമാണ് പരിശോധന നടത്തിയത്. ഫാമിലെ മൃഗങ്ങളുടെ ആരോഗ്യം സംബന്ധിച്ച് സംഘടനയ്ക്ക് ലഭിച്ച ഒട്ടേറെ ഫോണ്‍ കോളുകളുടെ അടിസ്ഥാനത്തിലാണ് ഫാമില്‍ പരിശോധന നടത്തിയതെന്ന് മരിയ ജേക്കബ് പറഞ്ഞു. നിലവില്‍ മൃഗങ്ങളുടെ ആരോഗ്യനില തൃപ്തികരമാണെന്ന് അവര്‍ വിലയിരുത്തി.
അതിനിടെ പത്മകുമാറിന്റെ ഉടമസ്ഥതയിലുള്ള പോളച്ചിറയിലെ ഫാം ഹൗസ് ജീവനക്കാരിയുടെ ഭര്‍ത്താവിനെയും സഹോദരനെയും ആക്രമിച്ച നാലംഗസംഘത്തെ പോലീസ് അറസ്റ്റ് ചെയ്തു. ചാത്തന്നൂര്‍ കാരംകോട് പുത്തന്‍വീട്ടില്‍ അനന്തു വിക്രമന്‍(31), ചാത്തന്നൂര്‍ ഏറം താന്നിവിള വീട്ടില്‍ സജീവ്(39), കാരംകോട് കല്ലുവിള വീട്ടില്‍ അജില്‍(30), കാരംകോട് സനൂജ് മന്‍സിലില്‍ സനൂജ്(31) എന്നിവരെയാണ് പരവൂര്‍ പോലീസ് പിടികൂടിയത്. ഫാം ജീവനക്കാരി ഷീബയുടെ ഭര്‍ത്താവ് ചിറക്കര തെങ്ങുവിള അരുണോദയം വീട്ടില്‍ ആര്‍. ഷാജി(44), സഹോദരന്‍ ബിജു(40) എന്നിവര്‍ക്ക് നേരേയാണ് ആക്രമണമുണ്ടായത്. കഴിഞ്ഞ ദിവസം രാത്രി 8.45-ന് ജോലി കഴിഞ്ഞ് െബെക്കില്‍ വീട്ടിലേക്ക് പോകവെയാണ് ആക്രമണമുണ്ടായത്. തലയ്ക്ക് ഗുരുതരമായി പരുക്കേറ്റ ബിജു തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്.
Post a Comment