കൊച്ചി: ലോഡ്ജില്‍ ഒന്നര മാസം പ്രായമുള്ള കുട്ടി മരിച്ച കേസില്‍ അമ്മയുടെയും പങ്കാളിയുടെയും ചോദ്യം ചെയ്യല്‍ തുടരുന്നു. കഴിഞ്ഞ ദിവസമായിരുന്നു മരിച്ചനിലയില്‍ കുഞ്ഞിനെ ആശുപത്രിയിലെത്തിച്ചത്. സംഭവത്തിനെ തുടര്‍ന്ന് കുട്ടിയുടെ അമ്മയെയും പങ്കാളിയെ പോലീസ് കസറ്റഡിയിലെടുത്ത് ചോദ്യം ചെയ്തു വരുകയാണ്. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ തലയ്‌ക്കേറ്റ ക്ഷതമാണ് മരണകാരണം. കുഞ്ഞിന്റെ ശരീരത്തില്‍ പരിക്കുകള്‍ കണ്ടതിന് പിന്നാലെ ഡോക്ടറാണ് പോലീസില്‍ വിവരമറിയിച്ചത്. തുടര്‍ന്ന് പോസ്റ്റ്‌മോര്‍ട്ടം നടത്തുകയായിരുന്നു.
കൊലപാതകത്തില്‍ അവസാനിച്ചത് കുട്ടിയുടം പിതൃത്വത്തെ ചൊല്ലി കുട്ടിയുടെ അമ്മയും പങ്കാളിയും തമ്മിലുണ്ടായ തര്‍ക്കമായിരുന്നു. കുഞ്ഞിന്റെ മരണത്തില്‍ അമ്മയ്ക്കുള്ള പങ്ക് പോലീസ് വിശദമായി അന്വേഷിക്കുകയാണ്. കുട്ടിയുടെ അമ്മയും പങ്കാളിയും നിയമപരാമായി വിവാഹിതരല്ല. ഇരുവരും കഴിഞ്ഞ കുറച്ച് നാളുകളായി കറുകപ്പിള്ളിയിലെ ലോഡ്ജിലായിരുന്നു താമസം
Post a Comment