Join News @ Iritty Whats App Group

കരിങ്കൊടിക്കൊപ്പം കറുത്ത ബലൂണുകളും; നവകേരള സദസ് വേദിക്ക് സമീപം കറുത്ത ബലൂൺ പറത്തി യൂത്ത് കോൺഗ്രസ്‌ പ്രതിഷേധം


പത്തനംതിട്ട: നവകേരള സദസ് നടക്കുന്ന വേദിക്ക് സമീപം കറുത്ത ബലൂൺ ഉയർത്തി യൂത്ത് കോൺഗ്രസ്‌. പത്തനംതിട്ട ആറന്മുള മണ്ഡലത്തിലെ പരിപാടി നടക്കുന്ന ജില്ലാ സ്റ്റേഡിയത്തിന് സമീപത്താണ് പ്രതിഷേധ സൂചകമായി ബലൂൺ പറത്തിയത്. കാസ‍ര്‍കോട് നിന്നും തുടക്കം കുറിച്ചത് മുതൽ, പ്രതിപക്ഷം വലിയ പ്രതിഷേധമാണ് നവ കേരള സദസിനെതിരെ ഉയ‍ര്‍ത്തുന്നത്. പലയിടത്തും കരിങ്കൊടിയുമായി പ്രതിഷേധിച്ച യൂത്ത് കോൺഗ്രസുകാരെ പൊലീസും സിപിഎം ഡിവൈഎഫ്ഐ പ്രവ‍‍ർത്തകരും തല്ലിച്ചതക്കുന്ന സ്ഥിതിയുണ്ടായി. 

പ്രതിപക്ഷം എന്തിനാണ് നവ കേരള സദസ്സ് ബഹിഷ്കരിച്ചത് എന്ന് മനസ്സിലായിട്ടില്ലെന്നായിരുന്നു പ്രതിഷേധങ്ങളോട് ആറമ്മുളയിൽ മുഖ്യമന്ത്രിയുടെ പ്രതികരണം. ആറമ്മുളയ്ക്ക് ശേഷം റാന്നി, കോന്നി, അടൂർ മണ്ഡലങ്ങളിലെ നവ കേരള സദസുകളും നടക്കും. പ്രതിപക്ഷ യുവജന സംഘടനകൾ വൻ പ്രതിഷേധത്തിനുള്ള ആസൂത്രണത്തിലാണെന്നാണ് സൂചന.

Post a Comment

أحدث أقدم
Join Our Whats App Group