Join News @ Iritty Whats App Group

അയ്യപ്പ ഭക്തരുടെ കാറിടിച്ച് താഴ്ചയിലേക്ക് വീണു, ആരും കണ്ടില്ല; പ്രഭാതസവാരിക്കിറങ്ങിയ സുഹൃത്തുക്കൾ മരിച്ചു

തിരുവനന്തപുരം: പേരൂര്‍ക്കടയിൽ കാറിടിച്ച് രണ്ട് പേര്‍ മരിച്ചു. ശബരിമല തീ‍ത്ഥാടക‍രുടെ വാഹനം ഇടിച്ചാണ് പേരൂര്‍ക്കട വഴയിലയിൽ രണ്ട് പേര്‍ മരിച്ചത്. ബേക്കറി കട ഉടമ ഹരിദാസ്, സുഹൃത്ത് വിജയൻ എന്നിവരാണ് മരിച്ചത്. ആന്ധ്രപ്രദേശിൽ നിന്നുള്ള ശബരിമല തീര്‍ത്ഥാടകരുടെ വാഹനമാണ് ഇവരെ ഇടിച്ചത്. പ്രഭാതസവാരിക്ക് ഇറങ്ങിയ ഹരിദാസും വിജയനും ഇടിയുടെ ആഘാതത്തിൽ റോഡിന് സമീപത്തെ താഴ്ചയിലേക്ക് വീണു.

പിന്നാലെ വാഹനം നിയന്ത്രണം വിട്ട് സമീപത്തെ മരത്തിൽ ഇടിച്ചുനിന്നു. സംഭവമറിഞ്ഞ് ഓടിയെത്തിയ നാട്ടുകാര്‍ കാറിലുണ്ടായിരുന്നവരെ രക്ഷിച്ച് ആശുപത്രിയിലാക്കി. എന്നാൽ ഹരിദാസനും വിജയനും പരിക്കേറ്റ് കിടക്കുന്ന കാര്യം ഇവര്‍ അറിഞ്ഞിരുന്നില്ല. പിന്നീട് ഏറെ വൈകി വെളിച്ചം വീണ ശേഷമാണ് കുഴിയിൽ രണ്ട് പേര്‍ കിടക്കുന്നത് നാട്ടുകാര്‍ ശ്രദ്ധിച്ചത്. ഇവരെ ഉടനെ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും അപ്പോഴേക്കും വൈകിയിരുന്നു. രണ്ട് പേരും ആശുപത്രിയിലെത്തും മുൻപ് തന്നെ മരണമടഞ്ഞു.

Post a Comment

Previous Post Next Post
Join Our Whats App Group