Join News @ Iritty Whats App Group

അമ്മയെ ​ ​വെട്ടിക്കൊന്നു, മകന്‍ കസ്റ്റഡിയില്‍

തൃശൂര്‍: മകന്റെ വെട്ടേറ്റ് അമ്മ മരിച്ചു. എടക്കളത്തൂരില്‍ വാടകയ്ക്ക് താമസിക്കുന്ന ചന്ദ്രമതി (68) ആണ് മരിച്ചത്. മകന്‍ സന്തോഷിനെ പേരാമംഗലം പോലീസ് കസ്റ്റഡിയിലെടുത്തു. ഇന്നലെ രാത്രി എട്ടുമണിയോടെയാണ് സംഭവം. അമ്മയും മകനുമാണ് വാടകവീട്ടില്‍ താമസിക്കുന്നത്. കുടുംബവഴക്കിനെ തുടര്‍ന്നാണ് ക്രൂരകൃത്യം നടന്നത്.

വെട്ടുകത്തികൊണ്ട് സന്തോഷ് അമ്മയെ വെട്ടുകയായിരുന്നു. തലയിലും താടിക്കുമാണ് വെട്ടേറ്റത്. സംഭവത്തെ തുടര്‍ന്ന് ഇയാള്‍ തന്നെ പോലീസില്‍ വിളിച്ചറിയിക്കുകയായിരുന്നു. സ്ഥലത്തെത്തിയ പോലീസ് ഉടനെ തന്നെ ചന്ദ്രമതിയെ മെഡിക്കല്‍ കോളജാശുപത്രിയില്‍ പ്രവശിപ്പിച്ചെങ്കിലും ഇന്നു പുലര്‍ച്ചെ മൂന്നുമണിയോടെ മരണപ്പെടുകയായിരുന്നു. ഇന്നു തന്നെ സന്തോഷിന്റെ അറസ്റ്റ് രേഖപ്പെടുത്തും.

Post a Comment

أحدث أقدم
Join Our Whats App Group