Join News @ Iritty Whats App Group

ഗവർണറെ തടഞ്ഞ എസ്.എഫ്.ഐക്കാർക്കെതിരെ പോലീസ് കൂടുതൽ വകുപ്പുകൾ ചുമത്തി, ഏഴു വർഷം വരെ തടവും പിഴയും ലഭിക്കാം

തിരുവനന്തപുരം: ഗവർണറെ തടഞ്ഞ എസ്.എഫ്.ഐ പ്രവർത്തകർക്കെതിരെ കന്റോൺമെന്റ് പൊലീസ് കൂടുതൽ വകുപ്പുകൾ ചുമത്തി കേസെടുത്തു. ഐപിസി 143 , 147, 149, 283, 353 വകുപ്പുകൾ പ്രകാരമാണ് കേസെടുത്തത്. ഗവർണറുടെ ആവശ്യപ്രകാരമാണ് ഐ.പി.സി 124 അനുസരിച്ചു കേസെടുത്തതതെന്നാണ് സുചന.ഗവർണർക്കും രാഷ്ട്രപതിക്കും നേരെ അതിക്രമം ഉണ്ടായാൽ ഈ വകുപ്പ് അനുസരിച്ചാണ് കേസെടുക്കേണ്ടതെന്ന് രാവിലെ മാധ്യമങ്ങളെ കണ്ട ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ പറഞ്ഞിരുന്നു. പ്രതികള്‍ കുറ്റക്കാരെന്നു തെളിഞ്ഞാല്‍. ഏഴു വർഷം വരെ ശിക്ഷയും പിഴയും ലഭിക്കും.

നിയമവിരുദ്ധമായി സംഘം ചേരുന്നതിനു ഐ.പി.സി 143 അനുസരിച്ച് ആറു മാസം തടവോ പിഴയോ ലഭിക്കും. കലാപശ്രമത്തിന് ഐ.പി.സി 147 അനുസരിച്ച് രണ്ടു വർഷംവരെ തടവും പിഴയും ലഭിക്കാം. സർക്കാർ ജീവനക്കാരുടെ ഡ്യൂട്ടി തടസപ്പെടുത്തിയതിന് ഐ.പി.സി 353 അനുസരിച്ച് രണ്ടുവർഷംവരെ തടവും പിഴയും രണ്ടുകൂടിയോ ലഭിക്കാം. ജാമ്യമില്ലാത്ത വകുപ്പാണിത്. എസ്.എഫ്.ഐ പ്രവർത്തകരായ യദുകൃഷ്ണൻ, അഷിഖ് പ്രദീപ്, ആഷിഷ് ആർ.ജി., ദിലീപ്, റയാൻ, അമൻ ഗഫൂർ, റിനോ സ്റ്റീഫൻ എന്നിവർക്കെതിരെയാണ് കേസെടുത്തത്.

പൊതുവീഥികളിൽ ജാഥകളോ പ്രകടനമോ നടത്താൻ പാടില്ലെന്ന നിയമമുള്ളപ്പോൾ എസ്.എഫ്.ഐ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഏഴു പേരും കണ്ടാലറിയാവുന്ന പത്തോളംപേരും ചേർന്ന് ഗവർണറെ തടഞ്ഞതായി എഫ്.ഐ.ആറിൽ പറയുന്നു. ഗവർണർ സഞ്ചരിച്ച വാഹനം തടഞ്ഞ് കറുത്ത തുണി ഉയർത്തിക്കാട്ടിയും ഗതാഗതം തടസ്സപ്പെടുത്തിയും പൊലീസ് ഉദ്യോഗസ്ഥരുടെ കൃത്യനിർവഹണം തടസ്സപ്പെടുത്തിയതായും എഫ്.ഐ.ആറിൽ പറയുന്നു.

Post a Comment

أحدث أقدم
Join Our Whats App Group