Join News @ Iritty Whats App Group

അമ്ബായത്തോട് ബോയ്സ് ടൗണ്‍ റോഡ് : സ്ഥലം ഏറ്റെടുക്കാൻ സര്‍വേ തുടങ്ങി



കൊട്ടിയൂര്‍: അമ്ബായത്തോട് ബോയ്സ് ടൗണ്‍ റോഡ് പുനര്‍നിര്‍മാണത്തിന്റെ ഭാഗമായുള്ള സ്ഥലം ഏറ്റെടുക്കുന്നതിനുള്ള നടപടികളുടെ ഭാഗമായി സര്‍വേ തുടങ്ങി.
ഹില്‍ ഹൈവേ പദ്ധതിയില്‍ ഉള്‍പ്പെടുത്തി 38 കോടി രൂപ ചിലവില്‍ അമ്ബായത്തോട് മുതല്‍ ബോയ്സ് ടൗണ്‍ വരെ 12 മീറ്റര്‍ വീതിയിലാണ് റോഡ് നിര്‍മ്മിക്കുന്നത്.

അമ്ബായത്തോട് മുതല്‍ പാല്‍ച്ചുരം ആശ്രമം ജംക്ഷൻ വരെയുള്ള റോഡിന്റെ മദ്ധ്യത്തില്‍ നിന്നും ഇരുവശത്തേക്കും 6 മീറ്റര്‍ വീതം അളന്ന് കുറ്റി വച്ചതിന് ശേഷം കണ്‍സെന്റ് ഫോം അതത് സ്ഥലം ഉടമയ്ക്ക് നല്‍കുന്ന നടപടിയാണ് ഇന്നലെ ആരംഭിച്ചത്. കിഫ്ബി ഉദ്യോഗസ്ഥരും കമ്മിറ്റി ചെയര്‍മാൻ ഷാജി പൊട്ടയിലും,കണ്‍വീനര്‍ ഷേര്‍ളി പടിയാനിക്കലും നാട്ടുകാരും സര്‍വേയില്‍ പങ്കെടുത്തു.

സൗജന്യമായാണ് സ്ഥലം ഏറ്റെടുക്കുന്നത്.സര്‍വേയടക്കമുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയ ശേഷം ഭരണാനുമതിക്കായി സമര്‍പ്പിക്കാനും തീരുമാനമായിട്ടുണ്ട്.

സര്‍വേ രണ്ട് ദിവസം കൊണ്ട് പൂര്‍ത്തിയാകും.പിന്നാലെ സാങ്കേതിക അനുമതി ലഭിക്കുമെന്നും തുടര്‍ന്ന് ടെൻഡര്‍ നടപടികളിലേക്ക് കടക്കുമെന്നും. അടുത്ത മഴക്കാലത്തിന് മുമ്ബ് പ്രവൃത്തി ആരംഭിക്കും-കെ.ആര്‍.എഫ്.ബി അസി.എക്സിക്യുട്ടീവ് എൻജിനിയര്‍ പി.സജിത്ത്

Post a Comment

أحدث أقدم
Join Our Whats App Group