കേളകം: സ്കൂട്ടറില്‍ യാത്ര ചെയ്യവേ കുഴിയില്‍ വീണു പരിക്കേറ്റു മരിച്ച റീനയ്ക്ക് നാട് കണ്ണീരോടെ യാത്രാമൊഴിയേകി.
പരിയാരത്തെ കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളജിലെ പോസ്റ്റുമോട്ടത്തിനുശേഷം ഇന്നലെ ഉച്ചയോടെ വീട്ടിലെത്തിച്ച മൃതദേഹത്തില്‍ നാടിന്‍റെ നാനാതുറകളില്‍ ഉള്ളവര്‍ അന്ത്യോപചാരമര്‍പ്പിച്ചു. തുടര്‍ന്ന് വൈകുന്നേരം നാലിന് കേളകം സെന്‍റ് മേരീസ് യാക്കോബായ സുനീറോ പള്ളിയില്‍ സംസ്കരിച്ചു. കഴിഞ്ഞ 15ന് ഉച്ചയോടെ കേളകം അടയ്ക്കാത്തോട് റോഡിലെ പ്രാഥമികാരോഗ്യ കേന്ദ്രം ജംഗ്ഷനില്‍ റീന സഞ്ചരിച്ചിരുന്ന സ്കൂട്ടര്‍ കുഴിയില്‍ വീണായിരുന്നു അപകടം. ഗുരുതരമായി പരിക്കേറ്റ റീന കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. കേളകം അടയ്ക്കാത്തോട് റോഡില്‍ പൈപ്പിടുന്നതിനായി കുത്തിപ്പൊളിച്ച റോഡ് റീ ടാറിംഗ് നടത്താത്തിനെത്തുടര്‍ന്നുണ്ടായ കുഴിയില്‍ വീണായിരുന്നു അപകടം.
إرسال تعليق