Join News @ Iritty Whats App Group

സര്‍ക്കാരിന് ഇടപെടാം; ഏത് മൊബൈല്‍ ശൃംഖലയും ഏറ്റെടുക്കാം; മാധ്യമപ്രവര്‍ത്തകര്‍ക്ക് സോപാദിക ഇളവ്

ബഹളത്തിനിടെ ടെലികമ്യൂണിക്കേഷന്‍സ് ബില്‍ ലോക്‌സഭയില്‍: വ്യക്തിസന്ദേശങ്ങളില്‍ 
ന്യൂഡല്‍ഹി: പൊതുസുരക്ഷ കണക്കിലെടുത്ത് ഏത് മൊെബെല്‍ ഫോണ്‍ കമ്പനിയുടെയും ടെലികമ്യൂണിക്കേഷന്‍ ശൃംഖല കേന്ദ്രസര്‍ക്കാരിന് ഏറ്റെടുക്കാന്‍ നിയമം വരുന്നു. ഇന്നലെ ലോക്‌സഭയില്‍ അവതരിപ്പിച്ച ടെലികമ്യൂണിക്കേഷന്‍സ് ബില്‍ 2023-ലാണ് ഈ വ്യവസ്ഥയുള്ളത്. പൊതുതാത്പര്യം കണക്കിലെടുത്ത്, വ്യക്തികള്‍ തമ്മിലുള്ള ആശയവിനിമയത്തില്‍ സര്‍ക്കാരിന് ഇടപെടാമെന്ന വിവാദവ്യവസ്ഥയും ബില്ലിലുണ്ട്.

പാര്‍ലമെന്റിലെ സുരക്ഷാവീഴ്ച സംബന്ധിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രി ലോക്‌സഭയില്‍ പ്രസ്താവന നടത്തണമെന്നാവശ്യപ്പെട്ടുള്ള പ്രതിപക്ഷബഹളത്തിനിടെയായിരുന്നു നിര്‍ണായക ടെലികമ്യൂണിക്കേഷന്‍ ബില്‍ അവതരണം. ദുരന്തനിവാരണത്തിന്റെ ഭാഗമായുള്‍പ്പെടെയുള്ള അടിയന്തരസാഹചര്യം, പൊതുസുരക്ഷാതാത്പര്യം തുടങ്ങിയവ കണക്കിലെടുത്ത് കേന്ദ്രസര്‍ക്കാരിനോ സംസ്ഥാനസര്‍ക്കാരുകള്‍ക്കോ സര്‍ക്കാര്‍ അധികാരപ്പെടുത്തുന്ന ഉദ്യോഗസ്ഥനോ ഏത് ടെലികമ്യൂണിക്കേഷന്‍ സേവനവും ശൃംഖലയും ഏറ്റെടുക്കാമെന്നു നിര്‍ദിഷ്ടനിയമത്തില്‍ പറയുന്നു.

ദേശീയസുരക്ഷാ നിയമപ്രകാരം നിരോധിക്കപ്പെട്ട ആശയവിനിമയമല്ലെങ്കില്‍ സര്‍ക്കാര്‍ അംഗീകൃത മാധ്യമപ്രവര്‍ത്തകരുടെ തൊഴില്‍പരമായ സന്ദേശങ്ങള്‍ തടസപ്പെടില്ല. പൊതുതാത്പര്യം കണക്കിലെടുത്ത് ടെലികമ്യൂണിക്കേഷന്‍ ശൃംഖലകള്‍ മരവിപ്പിക്കാന്‍ സര്‍ക്കാരിന് അധികാരമുണ്ടായിരിക്കും. രാജ്യത്തിന്റെ പരമാധികാരം, പ്രതിരോധം, സുരക്ഷ തുടങ്ങിയവ കണക്കിലെടുത്ത് വ്യക്തികള്‍ തമ്മിലോ വ്യക്തികളും ഗ്രൂപ്പും തമ്മിലോ ഗ്രൂപ്പുകള്‍ തമ്മിലോ ഉള്ള ആശയവിനിമയങ്ങള്‍ അനുവദിക്കാതിരിക്കാനോ തടസപ്പെടുത്താനോ വെളിപ്പെടുത്താനോ സര്‍ക്കാരിനു കഴിയും.

3 വര്‍ഷം തടവും 2 കോടി പിഴയും

നിയമവിരുദ്ധമായി സന്ദേശങ്ങള്‍ തടസപ്പെടുത്തുന്നത് മൂന്നുവര്‍ഷം വരെ തടവോ രണ്ടുകോടി രൂപവരെ പിഴയോ രണ്ടുംകൂടിയോ ലഭിക്കാവുന്ന കുറ്റമാകും. പ്രധാനമായും മൊെബെല്‍ ഫോണ്‍ കമ്പനികളെ ഉദ്ദേശിച്ചുള്ളതാണ് ഈ വ്യവസ്ഥ. ടെലികോം മേഖലയിലെ തര്‍ക്കങ്ങള്‍ പരിഹരിക്കാന്‍ ട്രിബ്യൂണല്‍ രൂപീകരിക്കും.

പഴഞ്ചന്‍ നിയമങ്ങള്‍ മാറും

ഇന്ത്യന്‍ ടെലിഗ്രാഫ് നിയമം (1885), ഇന്ത്യന്‍ വയര്‍ലെസ് ടെലിഗ്രാഫി നിയമം (1933), ടെലിഗ്രാഫ് വയേഴ്‌സ് (അനധികൃതമായി െകെവശം വയ്ക്കല്‍) നിയമം 1950 തുടങ്ങിയ കാലഹരണപ്പെട്ട നിയമങ്ങള്‍ സാങ്കേതികവിദ്യയുടെ പുേരാഗതി അടിസ്ഥാനമാക്കി മാറ്റും. സ്വകാര്യത സംബന്ധിച്ച സുപ്രീം കോടതി വിധിക്കു വിരുദ്ധമാണു ബില്ലിലെ ചില വ്യവസ്ഥകളെന്നു ബി.എസ്.പി. േനതാവ് റിതേഷ് പാണ്ഡെ എം.പി. ആരോപിച്ചു.

Ads by Google

Post a Comment

Previous Post Next Post
Join Our Whats App Group