Join News @ Iritty Whats App Group

വയനാട് വാകേരിയില്‍ ഭീഷണിയായ നരഭോജി കടുവ കൂട്ടിലായി;കടുവയെ വെടിവെച്ച് കൊല്ലാതെ കൊണ്ടുപോകാൻ സമ്മതിക്കില്ലെന്ന് നാട്ടുകാർ


വയനാട് വാകേരിയില്‍ ഭീഷണിയായ നരഭോജി കടുവ കൂട്ടിലായി. കടുവ കൂടല്ലൂർ കോളനി കവലയിലെ കൂട്ടിലാണ് കുടുങ്ങിയത്. വനം വകുപ്പ് ഒമ്പത് ദിവസത്തെ തിരച്ചിലിനൊടുവിലാണ് കടുവയെ പിടികൂടിയത്.

കടുവയെ വെടിവെച്ച് കൊല്ലാതെ കൊണ്ടുപോകാൻ സമ്മതിക്കില്ലെന്നാണ് നാട്ടുകാർ പറയുന്നത്. കൂടുതൽ നാട്ടുകാർ സ്ഥലത്തെത്തി പ്രതിഷേധം തുടരുകയാണ്. എംഎൽഎ വന്നെത്തി ശേഷം തീരുമാനമെടുക്കുമെന്ന് നാട്ടുകാർ അറിയിച്ചു.

എന്നാൽ വനംവകുപ്പു് വെടിവച്ച് കൊല്ലാനാകില്ലെന്ന് അറിയിച്ചു. യുവകർഷകൻ പ്രജീഷിനെ കടുവ കൊല്ലപ്പെടുത്തിയിരുന്നു. ഇന്നലെ സ്ഥാപിച്ച കൂടിന് സമീപം കടുവ എത്തിയിരുന്നെങ്കിലും ആളുകളെ ആക്രമിക്കാൻ ശ്രമിക്കുകയാണുണ്ടായത്.വീട്ടുകാർ ബഹളം വച്ചതിനെ തുടർന്ന് ശ്രമം ഉപേക്ഷിച്ച് കടുവ ഇരുട്ടിൽ മറഞ്ഞു. 35 ക്യാമറകളും അഞ്ച് കൂടുകളുമാണ് പ്രദേശത്ത് സ്ഥാപിച്ചിരിക്കുന്നത്

Post a Comment

أحدث أقدم
Join Our Whats App Group