തലശേരി: പാനൂരില്‍ എണ്‍പതുകാരൻ കോവിഡ് ബാധിച്ച് മരിച്ചു. പോലീസ് ക്വാര്‍ട്ടേഴ്സിന് സമീപത്തെ മൊയിലോത്ത് പാലക്കണ്ടി അബ്ദുള്ളയാണ് കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ മരിച്ചത്.
പൊതുസ്ഥലങ്ങളില്‍ ആള്‍ക്കൂട്ടം ഒഴിവാക്കാനും വിവാഹം, ഉത്സവങ്ങള്‍ ഉള്‍പ്പടെയുള്ള ചടങ്ങുകള്‍ നഗരസഭയില്‍ അറിയിച്ച് അനുമതി വാങ്ങണമെന്നും യോഗത്തില്‍ തീരുമാനമായി. പ്രദേശത്ത് മാസ്ക് നിര്‍ബന്ധമാക്കി.
പനി കണ്ടെത്തിയ ആളുകളെ പ്രത്യേകം നിരീക്ഷണം നടത്താനും ക്വാറന്‍റൈനില്‍ തുടരാൻ ആവശ്യപ്പെടാനും തീരുമാനിച്ചു. പ്രായമായവരെ ആവശ്യമെങ്കില്‍ ആശുപത്രികളിലേക്ക് പ്രവേശിപ്പിക്കാൻ ആവശ്യമായ നിര്‍ദ്ദേശം നല്‍കും. നഗരസഭാ ചെയര്‍മാൻ വി.നാസര്‍, മെഡിക്കല്‍ ഓഫീസര്‍ ഡോ.ഐ കെ.അനില്‍കുമാര്‍, കൗണ്‍സിലര്‍മാരായ പി.കെ. പ്രവീണ്‍, സുധീര്‍ കുമാര്‍, നസില കണ്ടിയില്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
إرسال تعليق