പരിയാരം: കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളജില്‍ ഇന്നലെ മുതല്‍ ഹൗസ് സര്‍ജൻസി ഡോക്ടര്‍മാരുടെ അനിശ്ചിതകാല പണിമുടക്ക് തുടങ്ങി.
അഞ്ചുമാസമായി മുടങ്ങിക്കിടക്കുന്ന സ്റ്റൈപ്പൻഡ് അനുവദിക്കാതെ സമരം അവസാനിപ്പിക്കില്ലെന്ന് ഭാരവാഹികള്‍ വ്യക്തമാക്കി. ഉച്ചയോടെ മെഡിക്കല്‍ കോളജ് അധികൃതരുമായി നേതാക്കള്‍ ചര്‍ച്ച നടത്തിയെങ്കിലും തീരുമാനമായില്ല. ഇതോടെ സമരം തുടരാനാണ് തീരുമാനമെന്ന് ഭാരവാഹികള്‍ അറിയിച്ചു.
2018 ബാച്ചിലുള്ള 90 ഹൗസ് സര്‍ജൻമാരാണ് കഴിഞ്ഞ അഞ്ച് മാസമായി സ്റ്റൈപ്പന്‍ഡ് ലഭിക്കാത്തതിനെ തുടര്‍ന്ന് പണിമുടക്കുന്നത്. 36 മണിക്കൂര്‍ ഷിഫ്റ്റുകളിലായി രാപകല്‍ രോഗീപരിചരണം നടത്തുന്ന ഹൗസ് സര്‍ജൻമാരാണ് ചികിത്സാരംഗത്ത് സജീവമായുള്ളത്. അതിനാല്‍ പണിമുടക്ക് ആശുപത്രിയുടെ പ്രവര്‍ത്തനത്തെ സാരമായി ബാധിക്കുന്നുണ്ട്. 2017 ബാച്ചുകാര്‍ക്ക് സ്റ്റൈപ്പന്‍ഡ് നല്‍കുമ്ബോഴും ഗവണ്‍മെന്‍റ് ഡിഎംഇയില്‍ നിന്ന് അനുമതി ലഭിക്കുന്ന മുറയ്ക്ക് മാത്രമേ 2018 ബാച്ചിലെ ഹൗസ് സര്‍ജൻസിന് സ്റ്റൈപ്പൻഡിന് അര്‍ഹതയുണ്ടാകൂ എന്നാണ് സര്‍ക്കാര്‍ വാദം.
സര്‍ക്കാര്‍ തലത്തില്‍ ഉടൻ പരിഹാരം കാണാൻ ശ്രമിക്കുമെന്ന് ആരോഗ്യമന്ത്രി പറഞ്ഞിരുന്നുവെങ്കിലും നടപ്പാകാ ത്തതി നെ തുടര്‍ന്നാണ് സമര മെന്ന് അസോസിയേഷൻ ഭാരവാഹികള്‍ അറിയിച്ചു.
إرسال تعليق