Join News @ Iritty Whats App Group

ബെംഗളൂരുവില്‍ ഓടുന്ന കാറില്‍ തൂങ്ങികിടന്ന് ഡാന്‍സ്; നാല് മലയാളികള്‍ അറസ്റ്റില്‍


ബെംഗളൂരുവില്‍ ഓടുന്ന കാറില്‍ തൂങ്ങിനിന്ന് നൃത്തം ചെയ്ത നാല് മലയാളികള്‍ അറസ്റ്റില്‍. ഇവര്‍ നാലുപേരും വിദ്യാര്‍ത്ഥികളാണ്. ഓടുന്ന കാറില്‍ തൂങ്ങിക്കിടന്ന് നൃത്തം ചെയ്യുന്ന ഇവരുടെ വീഡിയോ സിസിടിവി ക്യാമറയില്‍ പതിഞ്ഞിരുന്നു. സല്‍മാന്‍ ഫാരിസ് എന്നയാളാണ് കാര്‍ ഓടിച്ചിരുന്നത്. നസീം അബ്ബാസ്, സല്‍മാനുല്‍ ഫാരിസ്, മുഹമ്മദ് നുസൈഫ് എന്നിവരാണ് കാറില്‍ നിന്നുകൊണ്ട് അഭ്യാസ പ്രകടനങ്ങള്‍ കാണിച്ചത്. രണ്ട് പേര്‍ സണ്‍റൂഫില്‍ നിന്നും ബാക്കി രണ്ട് പേര്‍ കാറിന്റെ വിന്‍ഡോയില്‍ തൂങ്ങിയാടിയുമാണ് നൃത്തം ചെയ്തത്. ഈ വീഡിയോ എക്സില്‍ പ്രചരിക്കുകയും ചെയ്തിരുന്നു.

ഹോണ്ട സിറ്റി കാറിലാണ് വിദ്യാര്‍ത്ഥികള്‍ നൃത്തം ചെയ്തത്. ബംഗളൂരു എയര്‍പോര്‍ട്ട് റോഡിലായിരുന്നു സംഭവം നടന്നത്. ഉടന്‍ തന്നെ പോലീസ് ഇവരെ അറസ്റ്റ് ചെയ്യുകയും ഇവര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്യുകയും ചെയ്തിരുന്നു.

'' ചിക്കാജല ട്രാഫിക് പോലീസ് സ്റ്റേഷന്റെ എക്സ് അക്കൗണ്ടില്‍ ഈ നാലുപേര്‍ അശ്രദ്ധമായി വാഹനമോടിക്കുന്ന വീഡിയോ അപ്ലോഡ് ചെയ്തിട്ടുണ്ട്. കാറിന്റെ വിന്‍ഡോയ്ക്ക് പുറത്ത് തൂങ്ങിയാടുന്ന നിലയിലും സണ്‍റൂഫിന് മുകളിലുമായാണ് ഇവര്‍ അഭ്യാസപ്രകടനം നടത്തിയത്. ബംഗളൂരു അന്താരാഷ്ട്ര വിമാനത്താവളത്തിന് അടുത്തുള്ള റോഡിലാണ് സംഭവം നടന്നത്,'' ഐപിഎസ് ഉദ്യോഗസ്ഥനായ സച്ചിന്‍ പി ഗോര്‍പാഡെ പറഞ്ഞു.

Post a Comment

Previous Post Next Post
Join Our Whats App Group